ഉദയകുമാര്‍ കലവൂര്‍
അയാള്‍ നഗരത്തിലെത്തി.
ഉച്ചകഴിഞ്ഞിരുന്നു അപ്പോള്‍.
അടുത്ത ദിവസം ഒരു പരീക്ഷ ഉണ്ട്.
ലോഡ്ജില്‍ ഒരു മുറി എടുത്തു.
ബസ്സ്റ്റേഷനടുത്തു തന്നെയാണ്.
പഴയ ഒരു കെട്ടിടം. കുറഞ്ഞ വാടകയേയുള്ളൂ.
ഒരു കൊച്ചു മുറി.
ഇരുള് പടര്‍ന്നിരുന്നു അതില്‍.
വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു അയാള്‍ക്ക്.
മടുപ്പിക്കുന്ന ഒരു ഗന്ധം.
അവിടവിടെയായി സിഗരറ്റു കുറ്റികള്‍.
ആഹാര ശകലങ്ങള്‍…
കട്ടിലിനടിയില്‍ അതാ ഒരു ഒഴിഞ്ഞ കുപ്പി.
അയാള്‍ അതെടുത്ത് പരിശോധിച്ചു.
ഏതോ മദ്യത്തിന്റെയാണ്.
കഴിഞ്ഞ രാത്രിയില്‍ ആരോ തങ്ങിയിട്ടുണ്ട് അവിടെ.
വളഷന്മാര് ആയിരിക്കണം. അയാള്‍ ഊഹിച്ചു.
ലഗേജ് താഴെ വെച്ചു.
ജനാലകള്‍ തുറന്നിട്ടു.
തിരിഞ്ഞുനോക്കുമ്പോള്‍ കണ്ടു.
ചുമരിലെ കണ്ണാടിയില്‍ പതിച്ചുവെച്ചിരിക്കുന്നു.
ചുവന്ന ഒരു ‘പൊട്ട്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: