സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് ബെംഗളൂരുവിലെഡോ. ബി.ആര്. അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയില്‍ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ഇന്റഗ്രേറ്റഡ് എംഎസ്സി ഇക്കണോമിക്സ് പ്രോഗ്രാം പഠിക്കാം. 5 വര്‍ഷമാണ് പഠന കാലാവധി. 80 സീറ്റുകളുണ്ട്. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉള്‍പ്പെടെ മൊത്തം 65 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 60 ശതമാനം മാര്‍ക്ക് മതി.
ബിരുദക്കാര്‍ക്കായി എംഎസ്സി ഇക്കണോമിക്സ് കോഴ്സുമുണ്ട്. സ്പെഷ്യലൈസേഷനുകള്‍ ഇക്കണോമിക്സ് (25 സീറ്റ്), ഫിനാ
ന്‍ഷ്യല്‍ ഇക്കണോമിക്സ് (35). രണ്ടു വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്സാണിത്. യോഗ്യത: ബിഎസ്സി/ബിഎ (ഓണേഴ്സ്)/ഇക്കണോമിക്സ്/ബിഎസ്സി/ബിഎ ഇക്കണോമിക്സ് വിത്ത് മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമെട്രിക്സ് മൊത്തം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി 2022) റാങ്ക് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രവേശനമാഗ്രഹിക്കുന്നവര് സിയുഇടി 2022 ന് അപേക്ഷിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ http://nta.ac.in ല്‍ ലഭ്യമാണ്.
ഡോ.ബി.ആര്. അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയുടെ പ്രവേശന വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും www.base.ac.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാ ഫീസ് 600 രൂപ. എസ്സി/എസ്ടി/പി
ഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 300 രൂപ. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂണ്‍ 6 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും പ്രവേശന നടപടികളും ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.
കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 3 ലേക്ക് മാറ്റി; അപേക്ഷ ഏപ്രില്‍ 30 വരെ
കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 3 ലേക്ക് മാറ്റി. 2022-23 വര്‍ഷത്തെ എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍ ആന്റ് അലൈഡ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 30 വൈകിട്ട് 5 മണിവരെ സ്വീകരിക്കും.
ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാന്‍ മറക്കരുത്. മറ്റ് രേഖകള്‍ മേയ് 10 നകം സമര്‍പ്പിച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും www.cee.kerala.gov.in- സന്ദര്‍ശിക്കുക. ഹെല്പ്പ്ലൈന് ഫോണ്‍: 0471-2525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക: