മലപ്പുറം : വസ്ത്രം മാറുന്നത് പോലെ മുന്നണി മാറുന്ന രീതി മുസ്ലിം ലീഗിനില്ല. യുഡിഎഫിന്റെ നട്ടെല്ലാണ് മുസ്ലിം ലീഗെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിനെ ക്ഷണിച്ചുകൊണ്ടുള്ള ഇ.പി. ജയരാജന്റെ പ്രസ്താവന പുറത്ത് വരികയും അത് ചര്‍ച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് ഈ പ്രതികരണം.
യുഡിഎഫില്‍ നിന്നും മാറി നില്‍ക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടില്ല. വസ്ത്രം മാറും പോലെ മുന്നണി വിടുന്ന രീതി മുസ്ലിം ലീഗിനില്ല. പാര്‍ട്ടി യുഡിഎഫിന്റെ നട്ടെല്ലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണി മാറാന്‍ ആവശ്യപ്പെട്ട ഇ.പി. ജയരാജനോട് ലീഗ് ആദ്യം മൃദു സമീപനമാണ് കാഴ്ച വെച്ചത്. ഇതോടെ ലീഗ് യുഡിഎഫ് വിട്ട് ഇടത്പക്ഷത്തേയ്‌ക്ക് ചായുമോന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി തന്നെ പ്രതികരിച്ചിരിക്കുന്നത്. മലപ്പുറത്ത് മുസ്ലിംലീഗ് നേതൃയോഗത്തിന് മുന്നോടിയായാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ പ്രതികരണം.
കുഞ്ഞാലിക്കുട്ടി കിങ് മേക്കറാണെന്നും, മുസ്ലിം ലീഗ് മുന്നണി മാറ്റവുമായി വരുമ്പോള്‍ അതേക്കുറിച്ച് ചിന്തിക്കും. മുന്നണി വിപുലീകരണത്തിനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത പലരും ഇടതിലേക്ക് വരുമെന്നുമായിരുന്നു ഇ.പി. ജയരാജന്റെ പ്രസ്താവന.
അതേസമയം ഇ.പി. ജയരാജന്റെ പ്രസ്താവനങ്ങള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. പ്രസ്താവന അനവസരത്തിലാണെന്നും മുസ്ലിം പ്രസ്താവനകളില്‍ ശ്രദ്ധവേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും വിമര്‍ശിച്ചു. എന്നാല്‍ മുസ്ലിംലീഗിനോട് മുങ്ങുന്ന കപ്പിലില്‍ നിന്നും രക്ഷപ്പടാനായിരുന്നു എം.വി. ജയരാജന്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: