ക്രിമിയ അധിനിവേശ കാലഘട്ടത്തിന് ശേഷവും റഷ്യയ്ക്ക് ജര്‍മനിയും ഫ്രാന്‍സും ആയുധങ്ങള്‍ വിറ്റതായി റിപ്പോര്‍ട്ട്. തോക്കുകളും റോക്കറ്റുകളും മിസൈലുകളുമാണ് വിറ്റിരിക്കുന്നത്. ബ്രിട്ടീഷ് പത്രമാണ് വിവരം പുറത്തുവിട്ടത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ടെലഗ്രാഫും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
230 ദശലക്ഷം പൗണ്ടാണ് ഈ കാലയലവിന് ശേഷം റഷ്യവാങ്ങിക്കൂട്ടിയത്. ഇതില്‍ അഞ്ചില്‍ നാലുഭാഗവും ഈ രണ്ടുരാജ്യങ്ങളില്‍ നിന്നുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 33 ദശലക്ഷം പൗണ്ടിന്റെ ഉപകരണങ്ങളാണ് യൂറോപ്യന്‍ യൂണിയന് കേന്ദ്രമായ സ്ഥാപനങ്ങള്‍ റഷ്യയ്ക്ക് വിറ്റഴിച്ചത്.
2014 ല്‍ ആദ്യമാസങ്ങളിലാണ് റഷ്യ, ഉക്രൈന്റെ ഭാഗമായിരുന്ന ക്രിമിയയിലേയ്ക്ക് കടന്നുകയറുന്നത്. ഇപ്പോള്‍ കാണുന്ന ഉക്രൈന്- റഷ്യ യുദ്ധങ്ങളുടെ ആരംഭത്തിന്റെ പ്രധാനകാരണമായി കണക്കാക്കപ്പെടുന്നത്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: