ന്യൂദല്‍ഹി: ജഹാംഗിര്‍പൂരില്‍ ഹനുമാന് ജയന്തി ഘോഷയാത്രകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിലെ പ്രതികളുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷണം തുടങ്ങി. ദല്‍ഹി പോലീസിന്റെ അപേക്ഷ പ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അന്വേഷണ നടപടികള്‍ ആരംഭിച്ചത്. സംഭവത്തിലെ മുഖ്യപ്രതി അന്‍സാര്‍ ഷെയ്ഖിന്റെ സ്വത്തുവിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു.
വര്‍ഗീയ സംഘര്‍ഷം വ്യാപിപ്പിക്കാന്‍ പ്രതികള്‍ വിദേശ സഹായം സ്വീകരിച്ചതായി അന്വേഷണ സംഘത്തിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്‍സാര്‍ ഷെയ്ഖിന് പശ്ചിമ ബംഗാളിലെ ഹാല്‍ഡിയയില്‍ ഒരു വലിയ മാളിക ഉള്ളതായി ഇഡി കണ്ടെത്തി. കലാപത്തിന് മുന്‍പുള്ള ദിവസങ്ങളിലെ പ്രതികളുടെ യാത്രകളും കൂടിക്കാഴ്ചകളും ഫോണ്‍ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) അന്‍സാറിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ഇഡിക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് കേസ്.
ഏപ്രില്‍ 17നാണ് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കലാപത്തിന്ഖെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് അന്‍സാറാണെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ജഹാംഗീര്‍പുരി അക്രമവുമായി ബന്ധപ്പെട്ട് ഗുലി എന്ന ഗുലാം റസൂല്‍, സലിം ചിക്ന എന്ന സലിം ഷെയ്ഖ്, അന്‍സാര്‍ എന്നിവരുടെ പോലീസ് കസ്റ്റഡി ബുധനാഴ്ച നേരത്തെ ഡല്‍ഹി കോടതി നീട്ടിയിരുന്നു. പ്രതിയുടെ കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
സമാധാനപരമായി നീങ്ങിയ ഘോഷയാത്രയിലേക്കാണ് അക്രമികള്‍ കടന്നു കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് എഫ് ഐ ആറില്‍ പറയുന്നു. കലാപത്തില്‍ എട്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു അക്രമിയെ പോലും വെറുതെ വിടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: