തിരുവനന്തപുരം : വിശുദ്ധ മാസത്തില്‍ മത സൗഹാര്‍ദ്ദത്തിന്റെ നോമ്പുതുറ ഒരുക്കി വേങ്കമല ക്ഷേത്ര ഭാരവാഹികള്‍. തിരുവനന്തപുരം വെഞ്ഞാറമൂട് മരുതും മൂട്ടിലാണ് നാടിനു മാതൃകയാകുന്ന ഇഫ്താര്‍ ഒരുക്കിയത്. തെക്കന്‍ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് മരുതുംമൂട്ടിലെ വേങ്കമല ഭഗവതി ക്ഷേത്രം.
കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി നോമ്പ് ഇരുപതിന് മസ്ജിദിലെ നോമ്പ്തുറ വേങ്കമല ക്ഷേത്രം ഭാരവാഹികളാണ് നടത്തിവരുന്നത്. ഇത്തവണയും അത് ആവര്‍ത്തിക്കുകയായിരുന്നു. മസ്ജിദില്‍ എത്തിയ ക്ഷേത്രം ഭാരവാഹികള്‍ വിശ്വാസികള്‍ക്കൊപ്പം ഇഫ്താറില്‍ പങ്കെടുത്ത് ഭക്ഷണവും കഴിച്ച് ആശംസകളും നേര്‍ന്നാണ് മടങ്ങിയത്. ഈ ക്ഷേത്രത്തിലെ ഉത്സവ പരിപാടികളില്‍ മുസ്ലിങ്ങളും പങ്കെടുക്കാറുണ്ട്. ഉത്സവ പരിപാടികളുടെ കമ്മിറ്റികളിലും മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: