പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ ആക്രമിക്കുന്നതിന് മുമ്പ് മറ്റ് രണ്ട് പേരെ കൂടി എസ്ഡിപിഐ സംഘം ആക്രമിക്കാന്‍ ലക്ഷ്യമിട്ടതായി വെളിപ്പെടുത്തല്‍. കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് എഡിജിപി വിജയ് സാഖ്‌റെ അറിയിച്ചു.
ശ്രീനിവാസനെ ആക്രമിക്കുന്നതിന് മുമ്പ് മറ്റ് രണ്ട് പേരെയാണ് അക്രമി സംഘം ലക്ഷ്യമിട്ടത്. എന്നാല്‍ സഹചര്യം പ്രതികൂലമായതോടെ മറ്റുള്ളവരെ ഒഴിവാക്കി ശ്രീനിവസനെ ആക്രമിക്കകുകയായിരുന്നുവെന്നാണ് അറസ്റ്റിലായ പ്രതികളുടെ വെളിപ്പെടുത്തല്‍. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ ഗൂഢാലോചന നടത്തിയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
അതിനിടെ കേസില്‍ പള്ളി ഇമാം ഉള്‍പ്പടെ മൂന്ന് പേര്‍ കൂടി പിടിയിലായി. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് ഇവര്‍. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയുടെ മൊബൈല്‍ ഫോണും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളുടെ മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: