പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പള്ളി ഇമാം ഉള്‍പ്പടെ മൂന്ന് പേര് കൂടി പിടിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് ഇവര്‍. കല്‍പ്പാത്തി സ്വദേശി അഷ്ഫാഖ്, ഒലവക്കോട് സ്വദേശി അഷ്റഫ്, കാഞ്ഞിരപ്പുഴ സ്വദേശി സദ്ദാം ഹുസ്സൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ സദ്ദാം ഹുസ്സൈന്‍ ശംഖുവാരത്തോട് പള്ളി ഇമാമാണ്. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയുടെ മൊബൈല്‍ ഫോണും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പിടിയിലായവരില്‍ ഒരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാ മുറിയിലെത്തിയിരുന്നു. മൂവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളുടെ മൂന്ന് ബൈക്കുകളും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സുബൈര്‍ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയില്‍ മോര്‍ച്ചറിക്ക് സമീപത്തെ കബര്‍സ്ഥാനില്‍ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്നാണ് പ്രതികളുടെ മൊഴി. കൊലപാതക ഗൂഢാലോചന നടന്നത് ജില്ലാശുപത്രിയുടെ പിന്‍വശത്ത് വെച്ചായിരുന്നു. മോര്‍ച്ചറിക്ക് പിന്നിലെ ഖബര്സ്ഥാന് റോഡില്‍ 15 ന് രാത്രി ഒത്തുചേര്‍ന്ന പ്രതികള്‍ സുബൈര്‍ വധത്തിന്റെ പ്രതികാരം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: