കശ്മീർ: അബ്ദുൾ ആല ഫസിലി എന്ന കശ്മീർ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറേറ്റ് വിദ്യാർത്ഥിക്ക് കേന്ദ്രസർക്കാർ സ്‌കോളർഷിപ്പായി അഞ്ചു വർഷത്തേക്ക് നൽകിയത് പ്രതിമാസം 30,000 രൂപ വീതം. എന്നാൽ അബ്ദുൾ ആല ഫസിലി അവസാനം എഴുതിയതോ തീവ്രവാദത്തെ വാഴ്‌ത്തുന്ന, അങ്ങേയറ്റം രാജ്യദ്രോഹം ഉണർത്തുന്ന നെടുങ്കൻ ലേഖനം. ഈ കശ്മീര്‍ സ്വദേശിയായ വിദ്യാർത്ഥിയെ എന്ത് ചെയ്യും?
അതും യുജിസിയുടെ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് (എംഎഎൻഎഫ്) എന്ന ഫെലോഷിപ്പാണ് 2016 മാർച്ച് മുതൽ പ്രതിമാസം 30,000 രൂപ അബ്ദുൾ ആല ഫസിലി എന്ന വിദ്യാർത്ഥിക്ക് അനുവദിച്ചിരുന്നത്. 2021 മാർച്ച് വരെ ഈ കശ്മീർ വിദ്യാർത്ഥി സ്‌കോളർഷിപ്പ് തുക കൈപ്പറ്റി. എന്നാൽ ഒടുവിൽ ഇദ്ദേഹം എഴുതിയ വിവാദ ലേഖനം ‘ദി ഷാക്കിൾസ് ഓഫ് സ്ലേവറി വിൽ ബ്രേക്ക്’ (അടിമത്തത്തിന്‍റ് കൂച്ചു വിലങ്ങ് തകർക്കും) എന്ന ലേഖനമായിരുന്നു.
തീവ്രവാദത്തെ വാഴ്‌ത്തിപ്പറഞ്ഞ് അക്രമത്തിന്റെ പാത തെരഞ്ഞെടുക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതായിരുന്നു ഈ ലേഖനം. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന ഈ ലേഖനം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
അബ്ദുൾ ആല ഫസിലി എഴുതിയ ഈ ലേഖനം രഹസ്യമായി തന്റെ ഡിജിറ്റല്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു പത്രപ്രവർത്തകനായ ഫഹദ് ഷാ. ജമ്മു കശ്മീരിലെ സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന നിഷ്പക്ഷമായ വെബ്‌സൈറ്റ് എന്ന പ്രതിച്ഛായയായിരുന്നു ഫഹദ് ഷായുടെ ദി കശ്മീര്‍ വാല എന്ന ഡിജിറ്റല്‍ മാസികയ്‌ക്ക് അതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിലാണ് അബ്ദുൾ ആല ഫാസിലിയുടെ തീവ്രവാദ സ്വഭാവമുള്ള ‘ദി ഷാക്കിൾസ് ഓഫ് സ്ലേവറി വിൽ ബ്രേക്ക്’ (അടിമത്തത്തിന്റെ വിലങ്ങ് തകർക്കും) എന്ന ദേശദ്രോഹലേഖനം ദി കശ്മീർ വാല എന്ന ഡിജിറ്റൽ മാഗസിനിൽ പ്രസിദ്ധീകരിച്ച് വന്നത്.
എന്തായാലും ഫസൽ ഷാ എന്ന പത്രപ്രവർത്തകനെതിരെ പബ്ലിക് സെക്യൂരിറ്റ് ആക്ട് (പൊതു സുരക്ഷാ നിയമം- പിഎസ്എ) പ്രകാരം കേസെടുത്തിരിക്കുകയാണ്. കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ ഫഹദ് ഷാ എന്ന പത്രപ്രവർത്തകനെതിരെ എടുക്കുന്ന നാലാമത്തെ കേസാണിത്. ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് (എസ് ഐഎ) ആണ് നേരത്തെ അങ്ങേയറ്റം പ്രകോപനം നിറഞ്ഞ, രാജ്യദ്രോഹക്കുറ്റം ചാർത്താവുന്ന ലേഖനം എഴുതിയ അബ്ദുൾ ആല ഫസിലിയെ അറസ്റ്റ് ചെയ്തത്. ഈയിടെ പത്രപ്രവർത്തകനായ ഫഹദ് ഷായുടെ ശ്രീനഗറിലെ വീട്ടിൽ എസ് ഐഎ തിരച്ചിൽ നടത്തി. അവിടെ നിന്നും ലാപ് ലോപുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, ലേഖനം അടങ്ങിയ കമ്പ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തിരുന്നു. കൃത്യമായി കുറ്റം ചാർത്താവുന്ന തെളിവുകളാണ് എസ് ഐഎയ്‌ക്ക് ലഭിച്ചത്. അങ്ങിനെ ഗവേഷണ ഫെലോഷിപ്പിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ 21.6 ലക്ഷം രൂപ കൈപ്പറ്റിയ തീവ്രവാദം മനസ്സിലുള്ള ഒരു ഡോക്ടറേറ്റ് ഗവേഷക വിദ്യാർത്ഥിയും കശ്മീർ പാകിസ്ഥാനിൽ പോകണമെന്ന് വാദിക്കുന്ന പത്രപ്രവർത്തകനും പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: