റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട 139.35 കോടി രൂപയുടെ ഡോറണ്ട ട്രഷറി കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആര് ജെ ഡി) തലവനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ലാലു പ്രസാദ് യാദവിന് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്.
നേരത്തെ കേസില്‍ സി ബി ഐ പ്രത്യേക കോടതി ലാലു പ്രസാദ് യാദവിനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില കോടതി പരിഗണിച്ചതായും അതാണ് ജാമ്യം അനുവദിക്കാന്‍ കാരണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു. അദ്ദേഹം ഉടന്‍ പുറത്തിറങ്ങും. ഒരു ലക്ഷം രൂപ ജാമ്യത്തുകയും 10 ലക്ഷം രൂപ പിഴയും കെട്ടിവയ്ക്കണം,’ അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു. ഡൊറണ്ട ട്രഷറിയില്‍ നിന്ന് 139.5 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസില്‍ റാഞ്ചിയിലെ സി ബി ഐ കോടതിയാണ് 73 കാരനായ ലാലു പ്രസാദ് യാദവിനെ ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: