വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. കമല ഉള്‍പ്പെടെ 29 പൗരന്മാര്ക്കാണ് റഷ്യ യാത്രാ ഉപരോധം പ്രഖ്യാപിച്ചത്. ഇത് അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും അനിശ്ചിത കാലത്തേക്ക് റഷ്യയില്‍ പ്രവേശിക്കാനാവില്ലന്ന് റഷ്യയുടെ വിദേശമന്ത്രി കാര്യാലയം അറിയിച്ചു. റഷ്യ പുറത്തിറക്കിയ ഉപരോധ കരിമ്പട്ടികയില്‍ യു എസ് നേതാക്കള്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഷ്യ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് 61 കനേഡിയന്‍ പൗരന്മാര്ക്കും ബാധകമാണ്.
എ ബി സി ന്യൂസ് അവതാരകന് ജോര്‍ജ് സ്റ്റെഫാനോപൗലോസ്, വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഡേവിഡ് ഇഗ്നേഷ്യസ്, പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി എന്നിവരും ലിസ്റ്റിലുണ്ട്. ഈ പട്ടിക അടുത്തു തന്നെ വിപുലമാക്കുമെന്നും റഷ്യയുടെ വിദേശമന്ത്രാലയം അറിയിച്ചു. അമേരിക്കയും കാനഡയും നടത്തുന്ന റഷ്യ വിരുദ്ധ നടപടികളുടെ പേരിലാണ് ഈ നടപടിയെന്നും റഷ്യ വ്യക്തമാക്കി. യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരില്‍ പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി, പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി കാത്ലീന് ഹിക്സ് എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: