ബെംഗ്ളുരു: തന്റെ കണ്മുന്പിന് നടന്ന അപകടം കണ്ടില്ലെന്ന് നടിക്കുന്നവരാണ് പലരും എന്നാല്‍ അതിന് വിപരീതമായിരിക്കുകയാണ് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ.കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ വെച്ചാണ് സംഭവം. സ്കോട കുഷാക്കും, ടോയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.ആ സമയം അത് വഴി പോയ കേന്ദ്രമന്ത്രി വാഹനം നിര്‍ത്തി. അപകടം പറ്റിയവരോട് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ആശുപത്രിയില്‍ എത്തിക്കാന്‍ സ്വന്തം ഇന്നോവ ക്രിസ്റ്റ നല്കി, ഡ്രൈവറോട് ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.പിന്നീട് അത് വഴി വന്ന ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി യാത്ര തുടരുകയും ചെയ്തു.ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ വൈറലാണ്.ഇരുവാഹനത്തില് ഉളളവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.പരിക്ക് ഗുരുതരമല്ല.കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.എന്നാല്‍ കാറുകള്‍ തകര്‍ന്നുപോയി.വിജയനഗര്‍ ജില്ലയിലെ ഹൊസപേട്ടയില്‍ നടന്ന ബിജെപി സംസ്ഥാന പ്രവര്ത്ത സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ബെംഗളുരുവില്‍ നിന്ന് കാറില്‍ വരുകയായിരുന്നു മന്ത്രി അപ്പോഴാണ് സംഭവം നടന്നത്.അപകടം നടന്ന സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അപ്പുറമാണ് മന്ത്രിയുടെ യോഗം നടന്നിരുന്ന സ്ഥലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: