വെമ്പായം: ടിപ്പുവിന്റെ സ്മാരകമായി ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ച് എസ് ഡി പി ഐ. കന്യാകുളങ്ങരയിലാണ് പൊതുവഴി കൈയേറി സ്മാരകം പണിതത്. ടിപ്പുവിന്റെ ചിത്രവുംം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവിതാംകൂര്‍ ആക്രമിക്കാന്‍ പുറപ്പെട്ട മത ഭ്രാന്തനായ ടിപ്പുവിന് സ്മാരകം പണിയുന്നതിനെതിരെ വ്യപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ടിപ്പുവിനെ തറപറ്റിച്ച വൈക്കം പത്മനാഭപിളളയ്ക്ക് സ്മരണാഞ്ജലി ഇല്ല എന്നിട്ടും തോറ്റോടിയ ടിപ്പുവിനെ ഓര്‍ക്കുവാന്‍ നാട്ടില്‍ സ്മാരകം പണിതത് അംഗീകരിക്കാനാവില്ലന്ന് വിവിധ സംഘടനകള്‍
വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കി മുതലെടുക്കാനുള്ള ശ്രമമാണ് ടിപ്പു സ്്മരകത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
വെമ്പായം പഞ്ചായത്തില്‍ പെട്ട കന്യാകുളങ്ങര വാര്‍ഡില്‍ ജയിച്ചത് എസ്ഡിപിഐ ആണ്. ഇവിടെ എസ്ഡിപിഐ പിന്തുണയോടെയാണ് കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചത്.ബിജെപി 3, യുഡിഎഫ് 8, എല്‍ഡിഎഫ് 9,എസ്ഡിപിഐ 1 എന്നിങ്ങനെയാണ് നിലവില്‍ പഞ്ചായത്ത് സീറ്റുനില.
നേരത്തെ സിപിഎം- എസ്ഡിപിഐ സംഖ്യം ഭരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: