ചെന്നൈ: കോവിഡ് വ്യപനം ഉയര്‍ന്നതോടെ ഡല്‍ഹിക്ക് പിന്നാലെ തമിഴ്നാടും മാസ്ക്ക് നിര്‍ബന്ധമാക്കി.തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ നേരിയ തോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം. മാസ്ക്ക് വെക്കാതെ പുറത്തിറങ്ങിയാല്‍ 500 രൂപ പിഴയീടാക്കും.രാജ്യത്തിന്റെ പല ഭാഗത്തും കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്.ഇതേത്തുടര്‍ന്നാണ് മാസ്ക്ക് നിര്‍ബന്ധമാക്കിയത് എന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.ദിനംപ്രതി 18000 സാമ്പിളുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.എന്നാല്‍ ഇത് 25000മാക്കി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.ഇന്നലെ തമിഴ്നാട്ടില്‍ 39 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു.ഐഐടി മദ്രാസില്‍ മാത്രം 30 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: