കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ ഷെരീഫ് സിറ്റിയിലെ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 31 പേര് കൊല്ലപ്പെട്ടു. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐഎസഐഎസ് ഏറ്റെടുത്തിട്ടുണ്ട്. റംസാന് മാസത്തോടനുബന്ധിച്ച് പള്ളികളില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടയ്ക്കാണ് സ്ഫോടനം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാന് തലസ്ഥാനമായ കാബൂളിലും കുണ്ടുസ് പ്രവിശ്യയിലും സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ നാല് പേര് കൊല്ലപ്പെടുകയും രണ്ട് കുട്ടികള്‍ ഉള്‍പ്പടെ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളെ താലിബാന് അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: