കോഴിക്കോട്: കേരളത്തിലെ ക്ഷീര മേഖലയില്‍ ധവളവിപ്ലവത്തിന് തുടക്കം കുറിച്ച ഇന്‍ഡോ-സ്വിസ് കരാറിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും മലബാര്‍ മില്‍മയുടെ പുതിയ ഹൈടെക് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നാളെ രാവിലെ 10.30ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ത്യയിലെ സ്വിസ് സ്ഥാനപതി ഡോ. റാല്‍ഫ് ഹെക്ണെര്‍ നിര്‍വഹിക്കും. ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും.
ഏറ്റവും മികച്ച ആപ്കോസിനുള്ള സമ്മാനദാനം കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പും മികച്ച ഗുണനിലവാരമുള്ള പാല് നല്കിയ സംഘത്തിനുള്ള പുരസ്കാര വിതരണം തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍എയും നിര്‍വഹിക്കും. ഏറ്റവും കൂടുതല്‍ മില്‍മ ഉത്പ്പന്നങ്ങള്‍ വിപണനം നടത്തിയ സംഘത്തിനുള്ള സമ്മാനദാനം പിടിഎ റഹീം എംഎല്‍എ നിര്‍വഹിക്കും.
മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ് റാവു, ക്ഷീര വികസന വകുപ്പു ഡയറക്ടര്‍ സുരേഷ് കുമാര്‍ വി.പി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി എന്നിവര്‍ ആശംസകളര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: