അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശനത്തിനായി എത്തിയ ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അഹമ്മദാബാദില്‍ എത്തി.ഗാന്ധിജിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച അദ്ദേഹം ചര്‍ക്കയില്‍ നൂല് നൂല്ക്കാന് ശ്രമിക്കുകയും ചെയ്തു. ‘ ലോകത്തെ മികച്ചതാക്കാന്‍ എങ്ങനെ ഗാന്ധിജി സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങള്‍ സമാഹരിച്ചുവെന്ന് മനസിലാക്കാന്‍, ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്’ എന്ന് അദ്ദേഹം സന്ദര്‍ശന പുസ്തകത്തില്‍ കുറിച്ചു.വ്യാഴാഴച്ച രാവിലെയാണ് അദ്ദേഹം അഹമ്മദാബാദില്‍ എത്തിയത്.വിമാനത്താവളത്തിലും റോഡരുകിലും ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു.ഗുജറാത്തി നൃത്തങ്ങളും, സംഗീതവും അവതരിപ്പിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.അടുത്ത ദിവസം ഡല്‍ഹിയില്‍ എത്തുന്ന ബോറിസ് ജോണ്സണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വെളളിയാഴ്ച്ച കൂടിക്കാഴ്ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: