തിരുവനന്തപുരം : വില കൂടിയ ബിയറുകള്‍ വിറ്റഴിക്കണമെന്ന ഉത്തരവുമായി ബെവ്‌കോ. 140-160 വരെ വിലയുള്ള നാല് പ്രത്യേക ബ്രാന്‍ഡുകളുടെ 63945 കേസ് ബിയര്‍ ഒരു മാസത്തിനുള്ളില്‍ വില്‍ക്കണമെന്നാണ് നിര്‍ദേശം. ഔട്ട് ലെറ്റുകൾക്കും വെയര്‍ഹൗസുകള്‍ക്കുമാണ് ഈ നിർദ്ദേശമുള്ളത്.
വിലകുറഞ്ഞ ബ്രാന്റുകള്‍ സ്റ്റോക്കുള്ളപ്പോഴാണ് കൂടുതല്‍ വിലയുള്ള ബ്രാന്റുകള്‍ പെട്ടെന്ന് വില്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബഡ്‌വൈസര്‍ ഉള്‍പ്പെടെയുള്ള ബ്രാന്റുകള്‍ക്കാണ് മുന്‍ഗണന. നിശ്ചയിച്ച കണക്കിലുള്ള ബിയര്‍ വിറ്റുനല്‍കിയാല്‍ വിലയിലെ 20 ശതമാനം ബെവ്കോയ്‌ക്ക് എടുക്കാമെന്ന് പ്രതീക്ഷിച്ചാണ് ബെവ്കോ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഉത്തരവിനെതിരെ ജീവനക്കാർ രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: