തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലെ ശ്രദ്ധാകേന്ദ്രം കെ വി തോമസായിരുന്നു. ഇരിക്കുന്ന പിണറായിയുടേയും ഭാര്യ കമലയുടേയും പിന്നില്‍ കൂപ്പുകൈകളോടെ നില്ക്കുന്ന തോമസിന്റെ ചിത്രം എടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ മത്സരിച്ചു.ചടങ്ങില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലായിരുന്നു ഇഫ്താര്‍ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലയും ചേര്‍ന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ കെ. രാജന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്, ജി.ആര്. അനില്‍, കെ.എന്‍ ബാലഗോപാല്‍, ഡോ. ആര്. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന് മാസ്റ്റര്‍, പി.എ. മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണന്, സജി ചെറിയാന്, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്, വീണാ ജോര്‍ജ്, മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ അടൂര്‍ ഗോപാലകൃഷ്ണന്, പി.കെ. കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്, സയിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഹാരി തങ്ങള്‍, പി.കെ. സുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാന തപസ്വി, ബിഷപ് തോമസ് മാര്‍ യൂസേബിയോസ്, ആര്‍ച്ച് ബിഷപ് തോമസ് ജെ. നെറ്റോ, ബിഷപ് ക്രിസ്തുദാസ്, എ. സെയ്ഫുദ്ദീന്‍ ഹാജി, വടക്കോട്ട് മോയിന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ടി.പി. അബ്ദുല്ലകോയ മദിനി, ഡോ. ഹുസൈന് മടവൂര്‍, ടി.കെ. അഷ്റഫ്്, ഡോ. നഫീസ്, ഡോ. ഐ.പി. അബ്ദുല്‍ സലാം, എന്‍.എം. അബ്ദുള്‍ ജലീല്‍, കടവനാട് മുഹമ്മദ്, ഡോ. ഇ. മുഹമ്മദ് ഷെരീഫ്, അഹമ്മദ് കുഞ്ഞു, കെ.എം. ഹാരിസ്, കരമന ബയാര്‍ ചീഫ് സെക്രട്ടറി വി.പി. ജോയി, വ്യാവസായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: