റിലീസിന് മുന്നേ വമ്പന്‍ ഹൈപ്പ് സൃഷ്ട്ടിച്ച സിനിമയായിരുന്നു വിജയ് നായകനായി എത്തിയ ബീസ്റ്റ്. എന്നാല്‍ സിനിമ റിലീസ് ആയതിന് ശേഷം പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. മേക്കിധങ്ങില് മാത്രം വിജയിച്ച നിന്ന സിനിമ ബാക്കി എല്ലാത്തിലും പിന്നിലായിരുന്നു. കെജിഎഫും ഇറങ്ങിയതിന് ശേഷം ബീസ്റ്റിനെക്കുറിച്ച് പറയേണ്ടതില്ലലോ. രണ്ട് സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ബീസ്റ്റ്.
ബീസ്റ്റിന് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനാകുന്ന ചിത്രം തലൈവര്‍ 169 സംവിധാനം ചെയ്യുന്നതും നെല്‍സണ്‍ ദിലീപ് കുമാറാണ്. എന്നാല്‍ ഇപ്പോള്‍ ഈ സിനിമയെക്കുറിച്ചും ചില പ്രചാരണങ്ങള്‍ നടക്കുകയാണ്. രജനീകാന്തിന്റെ കരിയറിലെ 169-ാം ചിത്രമായ തലൈവര്‍ 169 ഫെബ്രുവരി 22 ന് ആണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ബീസ്റ്റ് കണ്ട രജനീകാന്തിന് ചിത്രം ഇഷ്ടപ്പെടാത്തതിനാല്‍ സംവിധായകനെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.
സമീപകാലത്ത് ഇറങ്ങിയ പല മികച്ച ചിത്രങ്ങളും കണ്ടിട്ടുള്ള രജനി അണിയറക്കാരെ വിളിച്ച് അഭിനന്ദിക്കുകയോ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബീസ്റ്റ് സിനിമയെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം ഈ പ്രചരണം സത്യമാവരുതേയെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ക്കൊപ്പം നെല്സന് പകരം പുതിയ സംവിധായകന് ചിത്രം ചെയ്യണമെന്ന് കരുതുന്നവരും ഉണ്ട്.
എന്നാല്‍ നിലവിലെ പ്രചരണത്തില്‍ വാസ്തവമൊന്നുമില്ലെന്നാണ് രജനികാന്തിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനിയുമായി തിരക്കഥ ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ് നെല്‍സണെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. ബീസ്റ്റിന്റെ പതനത്തോടെ നെല്‍സണില്‍ ഉള്ള വിശ്വാസം പ്രേക്ഷകര്‍ക്ക് കുറഞ്ഞുവെങ്കിലും രജനിയുടെ ചിത്രമായതിനാല്‍ ചിത്രം ഹിറ്റാവും എന്ന പ്രതീക്ഷയിലാണ് രജനി ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: