ചെന്നൈ: തമിഴ് സംഗീതസംവിധായകന് ഇളയരാജ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതിന് പിന്നാലെ തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജും മോദിയെ വാഴ്ത്തിക്കൊണ്ട് രംഗത്ത്. ചെന്നൈയിലെ ബിജെപി ഓഫീസില്‍ ബിജെപി സംസ്ഥാനപ്രസിഡന്റ് അണ്ണാമലൈയുടെ സാന്നിധ്യത്തില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അണ്ണാമലൈ.
‘പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികള്‍- പുതിയ ഇന്ത്യ 2022’- എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി ഭാഗ്യരാജിന് നല്‍കിക്കൊണ്ട് അണ്ണാമലൈയാണ് പുസ്തകം പ്രകാശനം ചെയ്തത്. ‘നല്ല പദ്ധതികള്‍ ജനങ്ങളിലേക്കെത്തുന്നു എന്നത് പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ഒരു അഭിമാനമാണ്. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പേര് ജനങ്ങളുടെ മനസ്സില്‍ എഴുതപ്പെട്ടിരിക്കുന്നു. ഈ പുസ്തകം ലഭിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്’- ഭാഗ്യരാജ് പറഞ്ഞു.
‘ഇന്ത്യയ്ക്ക് ഇത്തരം ചുറുചുറുക്കുള്ള പ്രധാനമന്ത്രിയെ ആവശ്യമുണ്ട്. വിഷമകരമായ സാഹചര്യങ്ങള്‍ നേരിടുക ശ്രമകരമാണ്. കശ്മീര്‍ പ്രശ്നമായാലും ശ്രീലങ്കന്‍ പ്രശ്നമായാലും ഉക്രൈന് യുദ്ധമായാലും വിമര്‍ശനുണ്ട്. പ്രധാനമന്ത്രിയെന്ന നിലയില്‍ എത്രത്തോളം പ്രവര്‍ത്തിച്ചാലും അദ്ദേഹത്തിനെതിരെ നെഗറ്റീവായ വിമര്‍ശനങ്ങളും ഉണ്ടാകുന്നു. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ എല്ലാവരും അദ്ദേഹത്തെ വിമര്‍ശിച്ചു. എന്നാല്‍ എങ്ങിനെയാണ് വിശ്രമമില്ലാതെ അദ്ദഹം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത് എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.’- ഭാഗ്യരാജ് പറഞ്ഞു.
ഭാഗ്യരാജിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അത് കാണാം:
മോദീ വിമര്‍ശകര്‍ക്കെതിരെ ഭാഗ്യരാജ് ആഞ്ഞടിച്ചു. ‘പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിന് മുന്‍പ് പ്രസവിച്ചവരാണ്. മോദിയെ വിമര്‍ശിക്കുന്നവര്‍. അത്തരം ആളുകള്‍ നല്ല കാര്യങ്ങള്‍ പറയില്ല. അവര്‍ മറ്റുള്ളവരെ കേള്‍ക്കാനും തയ്യാറായല്ല. പ്രധാനമന്ത്രി മോദിയുടെ പേര് ജനങ്ങളുടെ ഹൃദയത്തില്‍ എഴുതപ്പെട്ടു കഴിഞ്ഞു’- ഭാഗ്യരാജ് പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയെയും ഭാഗ്യരാജ് പ്രശംസിച്ചു. ‘അണ്ണാമലൈയെ ബിജെപി അധ്യക്ഷനായി പ്രഖ്യാപിച്ചത് അഭിമാനകരമാണ്. പൊലീസ് ഓഫീസറായി ജോലി ചെയ്യുമ്പോള്‍ ബെംഗളൂരുവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതില്‍ പലരും അണ്ണാമലൈയെ പ്രശംസിച്ചിട്ടുണ്ട്. കര്‍ണ്ണാടകയില്‍ പോയി തന്നെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ച അണ്ണാമലൈയെ ഓര്‍ത്ത് അഭിമാനമുണ്ട്. ബിജെപി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു സവിശേഷ വ്യക്തിയാണ്’- ഭാഗ്യരാജ് പറഞ്ഞു.
ഏതാനും ദിവസം മുന്‍പ് അംബേദ്കറെയും പ്രധാനമന്ത്രി മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ നടത്തിയ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് ഭാഗ്യരാജിന്റെ പ്രതികരണമുണ്ടായത്. ദാരിദ്ര്യം അനുഭവിക്കുമ്പോഴും അധസ്ഥിത വിഭാഗത്തില്‍ നിന്ന് പ്രതിസന്ധികള്‍ അതിജീവിച്ച് വിജയിച്ചവരാണ് മോദിയും അംബേദ്കറും എന്നാണ് ‘അംബേദ്കര്‍ ആന്റ് മോദി, റിഫോര്‍മേഴ്സ് ഐഡിയാസ്, പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന്റെ മുഖവരുയില് ഇളയരാജ എഴുതിയത്. ‘രാജ്യത്തിന് വേണ്ടി വലിയ സ്വപ്നങ്ങള്‍കണ്ട ഇരുവരും അടിച്ചമര്‍ത്തുന്ന സാമൂഹിക വ്യവസ്ഥിതിക്കെതിരെ പോരാടി. ചിന്തകളില്‍ മാത്രം വിഹരിക്കാതെ പ്രായോഗികതയിലും പ്രവര്‍ത്തിയിലും ഇവര്‍ വിശ്വസിച്ചു. സാമൂഹിക മാറ്റത്തിനും സ്ത്രീ ഉന്നമനത്തിനും വേണ്ടി മോദി കൊണ്ടുവന്ന മുത്തലാഖ് നിരോദനം, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയവയെക്കുറിച്ച് അംബേദ്കര്‍ അഭിമാനിക്കുന്നുണ്ടാവാമെന്നും ഇളയരാജ അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: