ജറുസലേം: പലസ്തീന് ഭീകരരുടെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്കി ഇസ്രയേല്‍ സൈന്യം. ഗാസയില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഹമാസിന്റെ പ്രകോപനങ്ങള്‍ക്ക് മറുപടിയായാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസ സ്ട്രിപ്പില്‍ നിന്ന് ഇസ്രയേല്‍ ഭാഗത്തേക്ക് റോക്കറ്റ് എത്തിയിരുന്നു.
ഈ ആക്രമണം അയണ്‍ ഡോം എയര്‍ ഡിഫന്‍സ് സിസ്റ്റം തകര്‍ത്തുവെന്ന് ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റോക്കറ്റ് ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രയേല്‍ വ്യോമസേന ഹമാസ് ആയുധ നിര്‍മാണ കേന്ദ്രം ലക്ഷ്യംവച്ച് വ്യോമാക്രമണം നടത്തുകയായിരുന്നു. കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കിയാല്‍ ആക്രമണം ശക്തമാക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു.
അല്‍അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ പോലീസിനെ ആക്രമിച്ച പലസ്തീന് ക്രിമിനലുകളെ ഇസ്രയേലി പോലീസ് അടിച്ചോടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസ് വ്യോമാക്രമണം നടത്തിയത്. പള്ളിയില്‍ നിന്ന് പ്രകോപനമില്ലാതെ ക്രിമിനലുകള്‍ പോലീസിനെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് പള്ളിക്കുള്ളില്‍ കടക്കുകയും കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിക്കുകയുമായിരുന്നു. 67 പലസ്തീന് ക്രിമിനലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസിന് നേരെ പലസ്തീനികള്‍ കല്ലെറിയുന്നതിന്റേയും തിരിച്ച് പോലീസ് കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ 59 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീന് റെഡ് ക്രെസന്റ് അറിയിച്ചു. നോമ്പുകാലം തുടങ്ങിയതോടെ ഇസ്രയേല്‍ അതിര്‍ത്തികളില്‍ പലസ്തീന് അക്രമികള്‍ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: