ന്യൂദല്‍ഹി: ജെസിബി യന്ത്രത്തെ “ജിഹാദ് കണ്ട്രോള് ബോര്‍ഡ്” എന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവുവിന്റെ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിനെതിരെ ലിബറലുകളും കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും ആര്‍ത്തിരമ്പിയതോടെ അദ്ദേഹം ട്വീറ്റ് പിന്നീട് പിന്‍വലിച്ചു.
ദല്‍ഹിയില്‍ ജഹാംഗീര്‍പുരിയില്‍ വര്‍ഗ്ഗീയ കലാപമുണ്ടായതിനെതുടര്‍ന്ന് ഇവിടുത്തെ ബംഗ്ലാദേശി രോംഹിംഗ്യകളുള്പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന കയ്യേറ്റ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ ജെസിബി ഉപയോഗിച്ച് പൊളിക്കാന്‍ ബിജെപി ഭരിയ്ക്കുന്ന ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തീരുമാനിച്ചിരുന്നു. ബുധനാഴ്ച കെട്ടിടങ്ങള്‍ പൊളിക്കാനും തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് ജെസിബി യന്ത്രത്തെ “ജിഹാദ് കണ്ട്രോള് ബോര്‍ഡ്” എന്ന് വിശേഷിപ്പിച്ച് ജിവിഎല്‍ നരസിംഹറാവുവിന്റെ ട്വീറ്റ്.
ഹനുമാന് ജയന്തിയോനുബന്ധിച്ചുള്ള ശോഭായാത്രയ്ക്ക് നേരെ ആക്രമണം നടത്തിയവരില്‍ രോഹിംഗ്യകളുമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ വാള് വീശിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജെസിബി ഉപയോഗിച്ച് കയ്യേറ്റസ്ഥലങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു തുടങ്ങിയത്. എന്നാല്‍ ജെസിബി ഉപയോഗിച്ചുള്ള പൊളിക്കല്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടായി. ഇതോടെ പൊളിക്കല്‍ യജ്ഞം തല്ക്കാലം നിര്‍ത്തിവെച്ചു.
ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കലാപകാരികളുടെയും കയ്യേറ്റക്കാരുടെയും ഗുണ്ടാമാഫിയകളുടെയും അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുടങ്ങിവെച്ചത്. പിന്നീട് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരും ഇതേ രീതി പിന്തുടര്ന്നു. ഇതോടെ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വന്‍ എതിര്പ്പുകളുയര്ത്തുകയാണ്. എന്നാല്‍ ഒരു നിലയ്ക്കും നയം മാറ്റില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: