Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയോരമേഖലയില്‍ മയക്കുമരുന്ന് മാഫിയ തഴച്ചുവളരുന്നു; ബെംഗളുരുവിൽ അറസ്റ്റിലായ വെള്ളാട് സ്വദേശി ഇടനിലക്കാരന്‍

ബാംഗ്ലൂര്‍, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇടുക്കിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമാണ് വന്‍തോതില്‍ മാരകമയക്കുമരുന്നുകളും കഞ്ചാവും മലയോരത്ത് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ നിരോധിത പാന്‍മസാലകളുടെയും, ഹാന്‍സിന്റെയും വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 03:51 pm IST
in Kerala

ആലക്കോട്: മലയോരമേഖലയില്‍ മയക്കുമരുന്ന് മാഫിയ തഴച്ചുവളരുന്നു. മാരകമയക്കുമരുന്നായ എംഡിഎംഎ മുതല്‍ കഞ്ചാവ് വരെയുള്ള എല്ലാ ലഹരിവസ്തുക്കളും മലയോരത്ത് സുലഭമായി ലഭിക്കുന്ന അവസ്ഥയായതോടെ മയക്കുമരുന്ന് മാഫിയയുടെ പ്രധാന കേന്ദ്രമായി മലയോരമേഖല അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. വലിയതോതിലുള്ള മയക്കുമരുന്ന് വിപണനമാണ് മലയോരമേഖല കേന്ദ്രീകരിച്ച് നടന്നുവരുന്നത്. ഇരകളെ കണ്ടെത്താനും ആവശ്യമുള്ള ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കുവാനും ഒട്ടേറെ സംഘങ്ങളാണ് രംഗത്തുള്ളത്.

യുവാക്കള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ലഹരിയുടെ അടിമകളായി ഇതോടെ മാറിക്കൊണ്ടിരിക്കുന്നത്. ബാംഗ്ലൂര്‍, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇടുക്കിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമാണ് വന്‍തോതില്‍ മാരകമയക്കുമരുന്നുകളും കഞ്ചാവും മലയോരത്ത് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ നിരോധിത പാന്‍മസാലകളുടെയും, ഹാന്‍സിന്റെയും വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്.

അതിനിടെ ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യഇടനിലക്കാരനായ യുവാവിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളാട് മാവുംചാല്‍ സ്വദേശി ജിന്‍സ് ബാബുവിനെയാണ് (23) ആലപ്പുഴ എസ്പി ജി. ജയദേവിന്റെയും ആലപ്പുഴ ആന്റിനാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെയും ചേര്‍ത്തല ഡി.വൈ.എസ്.പി ടി.സി. വി. വിജയന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ പൂച്ചകാലില്‍ 140 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശി ബിജുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷിന്‍സ് ബാബു അറസ്റ്റിലായത്. ബെംഗളുരുവിൽ ഹോസ്റ്റല്‍ നടത്തി വരികയായിരുന്നു ഇയാള്‍ മയക്കുമരുന്ന് സംഘത്തിന്റെ മുഖ്യ ഇടനിലക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ബെംഗളുരുവിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്നെത്തിച്ചു നല്‍കുന്നതായും ബോധ്യപ്പെട്ടതായി പോലീസ് പറയുന്നു. ഒരുമാസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.

ആലപ്പുഴയ്‌ക്ക് പുറമേ മലയോരമേഖലയിലേക്കും മയക്കുമരുന്നുകളെത്തിക്കുന്നതില്‍ ഇയാള്‍ ഉള്‍പ്പെട്ട സംഘത്തിന് ബന്ധമുള്ളതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത്തരത്തില്‍ ഒട്ടേറെ സംഘങ്ങളാണ് വന്‍തോതില്‍ എംഡിഎംഎയും, കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കള്‍ മലയോരങ്ങളിലെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിനംപ്രതി നിരവധി കേസുകളും അറസ്റ്റും നടക്കുന്നുണ്ടെങ്കിലും അധികൃതരെ വെല്ലുവിളിച്ചുകൊണ്ട് മലയോരം കേന്ദ്രീകരിച്ച് മയക്കുമരുന്നു മാഫിയ കൂടുതല്‍ പിടിമുറുക്കി വരികയാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും യുവതി- യുവാക്കളെയും ഇരകളാക്കി വലയില്‍ വീഴ്‌ത്തികൊണ്ടാണ് മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടം നടക്കുന്നത്.

Tags: കേരള പോലീസ്arrestdrugHill Area
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.