വാഷിങ്ടൺ: ഇന്ത്യ ഇക്കൊല്ലം 8.2 ശതമാനം വളർച്ച നേടുമെന്ന് അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്). ലോകത്ത് അതിവേഗം വളരുന്ന മുഖ്യ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ചൈനയേക്കാൾ ഇരട്ടിയോളം വേഗത്തിലാണ് ഇന്ത്യയുടെ വളർച്ച. ചൈനയുടെ വളർച്ച 4.4 ശതമാനത്തിലൊതുങ്ങുമെന്നും ഐഎംഎഫ് ലോക സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ പറയുന്നു.
റഷ്യ-ഉക്രൈൻ യുദ്ധം ആഗോള സാമ്പത്തിക വളർച്ചയേയും സ്വാധീനിക്കും. യുദ്ധം മൂലം പണപ്പെരുപ്പം ഉയരും. ഭക്ഷ്യ-എണ്ണ വിലകൾ ഇതുമൂലം ഉയരും. ഇത് അവികസിത രാജ്യങ്ങളിലെ ജനങ്ങളേയാണ് ഏറ്റവും കൂടുതൽ സ്വാധീനിക്കുക. അടുത്ത സാമ്പത്തിക വർഷത്തിൽ ആഗോള സമ്പദ്‍വ്യവസ്ഥയിൽ 3.6 ശതമാനം വളർച്ച മാത്രമായിരിക്കും ഉണ്ടാവുകയെന്നും ഐ.എം.എഫ് അറിയിച്ചു. കഴിഞ്ഞ കൊല്ലം 6.1 ശതമാനമായിരുന്നു ആഗോള വളർച്ചാ നിരക്ക്.
വികസിത രാജ്യങ്ങളിൽ 5.7 ശതമാനം പണപ്പെരുപ്പവും അവികസിത രാജ്യങ്ങളിൽ 8.7 ശതമാനം പണപ്പെരുപ്പവും ഉണ്ടാവുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: