ആലപ്പുഴ: എറണാകുളം- കായംകുളം പാസഞ്ചര്‍ സര്‍വീസ് 25ന് പുനരാരംഭിക്കും. അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷലായി സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ എല്ലാ ദിവസവും വൈകിട്ട് 6ന് എറണാകുളത്തുനിന്നു പുറപ്പെട്ടു രാത്രി 8.50ന് കായംകുളത്ത് എത്തും. കായംകുളത്തുനിന്നു രാവിലെ 8.50ന് പുറപ്പെട്ടു പകല്‍ 11.30ന് എറണാകുളത്ത് എത്തും.
എഴുപുന്ന, തിരുവിഴ, കരുവാറ്റ സ്റ്റേഷനുകളില്‍ ഹാള്‍ട്ട് ഏജന്റുമാരെ നിയമിക്കുന്ന മുറയ്ക്കു സ്റ്റോപ്പ് അനുവദിക്കും. 16 കോച്ചുകളാണു ട്രെയിനിലുണ്ടാകുക. കോവിഡിന്റെ പേരില്‍ നിര്‍ത്തലാക്കിയ സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി ജില്ലാ കമ്മറ്റിയടക്കം നിവേദനങ്ങള്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: