പൂനെ: മസ്ജിദുകളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ഭജനയ്ക്കും ഹനുമാന് ചാലിസയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നാസിക് പോലീസ് കമ്മീഷണറുടെ ഉത്തരവ്. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ബാങ്ക് വിളിക്കുന്നതിന് 15 മിനിറ്റ് മുമ്പും ശേഷവും ഭജനയോ ഹനുമാന് ചാലിസയോ ജപിക്കരുതെന്നാണ് പോലീസ് കമ്മീഷണര്‍ ദീപക് പാണ്ഡെയുടെ ഉത്തരവ്.
ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷ നല്കാന് ആരാധനാലയങ്ങളോട് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്, ഇല്ലെങ്കില്‍ മെയ് മൂന്നു മുതല്‍ ആരാധനാലയങ്ങള്‍ക്കെതിരെ പോലീസ് നടപടി ആരംഭിക്കും. എന്നാല്‍ ബാങ്ക് വിളിക്കുന്നതിനും മസ്ജിദുകള്‍ക്കും അത്തരം നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം.
2014ല്‍ നവി മുംബൈ നിവാസിയായ ഒരാള്‍ പ്രദേശത്തെ 49 പള്ളികളില്‍ 45ലും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജി പരിഗണിച്ച് മുംബൈ ഹൈക്കോടതി, അത്തരം പള്ളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുംബൈ പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ പോലീസ് നടപടിയെടുത്തിരുന്നില്ല.
2020 മെയില്‍, അലഹബാദ് ഹൈക്കോടതി ബാങ്ക് വിളി ഇസ്ലാമിന് അവിഭാജ്യ ഘടകമായിരിക്കാമെന്നും എന്നാല്‍ ഉച്ചഭാഷിണി അനിവാര്യമല്ലെന്നും വിധിച്ചു. ഗുഡി പദ്വയില്‍ മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ, പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: