.ന്യൂദല്‍ഹി: കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്കിരയാവുന്ന കുടുംബങ്ങള്‍ക്ക് പെന്ഷന് സഹായ പദ്ധതി നടപ്പാക്കുമെന്ന് ഡോ. മംഗളം സ്വാമിനാഥന് ഫൗണ്ടേഷന്. രണ്ടായിരം രൂപ വീതം പ്രതിമാസ സഹായം നല്‍കുന്നതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 50 കുടുംബങ്ങള്‍ക്ക് ഈ സഹായം ലഭ്യമാക്കും.
ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍ ഇല്ലാതെ ജൂണ്‍ മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. ആര്. ബാലശങ്കര്‍ അറിയിച്ചു. അപേക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് www.msfoundation.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: