പാലക്കാട്: മാരകായുധങ്ങളുമായി അരുകൊലയ്ക്കിറങ്ങിയവരോട് ചര്‍ച്ചയല്ല, നടപടികളാണ് വേണ്ടതെന്ന് ബിജെപി ദശീയ നിര്‍വ്വാഹകസമിതി അംഗം കുമ്മനം രാജശേഖരന്. മാറാട് കൂട്ടക്കൊല മുതല്‍ ശ്രീനിവാസന്റെ കൊലപാതകം വരെയുള്ള കേസുകളില്‍ ഗൂഢാലോചനക്കാരെ പിടികൂടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് പിടികൂടേണ്ടത്. പോപ്പുലര്‍ഫ്രണ്ട് നടത്തുന്നത് ഒളിയുദ്ധമാണ്. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്നതിനുള്ള ഉത്തരം നല്‍കേണ്ടത് സര്‍ക്കാരാണ്. എസ്ഡിപിഐ സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും എസ്ഡിപിഐയെ സംരക്ഷിക്കുകയാണ് പോലീസിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് പാലക്കാട് ജില്ലാ മുന്‍ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.
ബിജെപിയെ ഇല്ലായ്മ ചെയ്ത് രാഷ്ട്രീയനേട്ടം കൈവരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത്തരം സംഘട്ടനങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് മന്ത്രിമാരും എഡിജിപിയും പറയുന്നത്. സിപിഎം നേതാക്കള്‍ പറയുന്നത് പോലെ മാത്രമേ പോലീസിന് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നുള്ളൂ. പോലീസിന്റെ കരങ്ങള്‍ ബന്ധിച്ചിരിക്കുകയാണ്. സ്വതന്ത്ര അന്വേഷണം നടത്താന്‍ പോലീസിനെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആശയവും ആദര്‍ശവും നഷ്ടപ്പെട്ട സിപിഎം ആയുധവും അവസരവും പോലീസിന്റെ പിന്തുണയും നല്കി എസ്ഡിപിഐയെ സംരക്ഷിക്കുകയാണ്. മറ്റുസംസ്ഥാനങ്ങളിലേത് പോലെ ബിജെപിയുടെ വളര്‍ച്ച കേരളത്തിലും ഉണ്ടാവുമെന്ന ഭയത്താലാണ് ഒറ്റപ്പെടുത്തി പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്ന് കുമ്മനം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ട്രഷറര്‍ അഡ്വ.ഇ. കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, വൈസ് പ്രസിഡന്റ് എ.കെ. ഓമനക്കുട്ടന്, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: