ചെന്നൈ: ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി അടുത്ത 12 മാസത്തിനുള്ളില്‍ ഏകദേശം 8 ലക്ഷം വിസകള്‍ പ്രോസസ്സ് ചെയ്യുമെന്ന് കോണ്‍സുലര്‍ കാര്യ മന്ത്രി ഡൊണാള്‍ഡ് എല്‍ ഹെഫ്ലിന് . വിദ്യാര്‍ത്ഥി വിസകള്‍ സംബന്ധിച്ച് ഉടന്‍ തന്നെ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇതിനായി ഇന്ത്യയിലുടനീളമുള്ള കോണ്‍സുലാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. കോവിഡ് കാലത്ത് വിസ പ്രോസസ്സിംഗ് നടത്തിയത് 50 ശതമാനം ജീവനക്കാരാണ്. കോവിഡിനു മുന്‍പ് പ്രതിവര്‍ഷം 12 ലക്ഷം വിസ ശരാശരി നല്‍കിയിരിരുന്നു.
അടുത്ത വര്‍ഷം ആ നിലയിലേക്ക് എത്താനാകുമന്നാണ് പ്രതീക്ഷ. വിസകള്‍ പ്രോസസ്സ് ചെയ്യുന്നതിന് ധാരാളം സ്ലോട്ടുകള്‍ തുറക്കുന്നതോടെ ജോലികള്‍ക്കായുള്ള എച്ച്, എല്‍ വിസകളുടെ ആവശ്യം നിറവേറ്റാനാകും.ഹൈദരാബാദില്‍ ഒരു പുതിയ വലിയ കോണ്‍സുലേറ്റ് കെട്ടിടം തുറക്കുകയാണ്. ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ എടുക്കും. കൊല്‍ക്കത്തയില്‍ ഇതിനകം 100 ശതമാനം ജീവനക്കാരുണ്ട്,’ കോണ്‍സുലര്‍ കാര്യ മന്ത്രി പറഞ്ഞു.
കോവിഡ് കാരണം കഴിഞ്ഞ വേനല്‍ക്കാലത്ത് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ യുഎസ് എംബസിയും കോണ്‍സുലേറ്റുകളും ആരംഭിച്ചത് താമസിച്ചാണ്.. അതിനാല്‍ അമേരിക്കയിലേക്ക് പഠനത്തിനുപോകാന്‍ ആവശ്യമായ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരുന്നിട്ടും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിനായി കാത്തിരിക്കേണ്ടിവന്നു. ഇത്തവണ നേരത്തെ അഭിമുഖങ്ങള്‍ തുടങ്ങും. കഴിഞ്ഞവര്‍ഷം നല്‍കിയത് 62,000 വിദ്യാര്‍ത്ഥി വിസയാണ്. ഇത്തവണ അതിലും കൂടുതല്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
വിസ അപേക്ഷകര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ പരിഹരിക്കാന്‍ എല്ലാ കോണ്‍സുലേറ്റുകള്‍ക്കും ഇതിനകം സമര്‍പ്പിത ഫോണ്‍ നമ്പറും വിസ അപേക്ഷകര്‍ക്ക് അവരുടെ അപ്പോയിന്റ്മെന്റുമായി ബന്ധപ്പെട്ട സഹായത്തിനായി ഇമെയില്‍ വിലാസവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. .
കോവിഡ് കാരണം തല്ക്കാലം പിടിച്ചുവെച്ചിരിക്കുന്ന ഇന്ത്യന്‍ വിസകളുടെ എണ്ണം അത്ര ഉയര്ന്നതല്ലന്നും ഹെഫ്ലിന് പറഞ്ഞു. ഓണ്‍ലാനായി നടന്ന പര്തസമ്മേളനത്തില് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ കോണ്‍സുലര്‍ സര്‍വീസസ് ചീഫ് കാതറിന് എല്‍ ഫ്ലാഷ്ബാര്ട്ടും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: