പാലക്കാട്: അട്ടപ്പാടിയിലെ വനവാസി ഊരുകളില്‍ നിന്നുള്ള നൂറിലധികം വനവാസികളും മൂപ്പന്മാരും ചളവറയില്‍ നടക്കുന്ന കുബേരയാഗത്തില് പങ്കാളിയായി. വെള്ളിങ്കിരി (കീരിപ്പത്തി), ചെല്ലാന്‍ (വെള്ളിമാരി), കുപ്പന്‍ (വെള്ളകുളം), ചിന്നപ്പന് (ചാവടിയൂര്‍), രാമന് (ഷോളയൂര്‍), രംഗന് (ചുണ്ടംകുളം) തുടങ്ങിയവരടക്കം 45 ഓളം ഊരുമൂപ്പന്മാരും, മൂപ്പത്തിമാരും, വനവാസികളും തങ്ങളുടെ ഊരുകളില്‍ നിന്നുള്ള വസ്തുക്കളും, പൂജാ ദ്രവ്യങ്ങളും യാഗശാലയില്‍ ഭക്തിപൂര്‍വം സമര്‍പ്പിച്ചു.
യാഗം രക്ഷാ പുരുഷന് ഡോ. ടി.പി. ജയകൃഷ്ണന്, കുബേര ക്ഷേത്ര ട്രസ്റ്റിമാരായ ഉഷാ ജയകൃഷ്ണന്, പി. രാജേഷ് എന്നിവര്‍ ചേര്‍ന്ന് വനവാസി ഭക്തരെ യാഗശാലയില്‍ സ്വീകരിച്ചു. വേദിയില്‍ പ്രധാന ഊരു മൂപ്പന്മാരെയും, മൂപ്പത്തിമാരെയും യാഗ യജമാനനും, കുബേര ക്ഷേത്ര മാനേജിംഗ് ട്രസ്റ്റിയുമായ ജിതിന് ജയകൃഷ്ണന് ആദരിച്ചു. തുടര്‍ന്ന് അവരുടെ കലാപരിപാടികളും അരങ്ങേറി.
രാവിലെ അഷ്ടദ്രവ്യ മഹാ ഗണപതിഹോമം ആറ്റുകാല്‍ ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് നിര്‍വഹിച്ചു. തുടര്‍ന്ന് ധന്വന്തരി ഹോമത്തിന് മുണ്ടനാട് ശങ്കരന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രീപുരം വെല്ലൂര്‍ ശ്രീ ലക്ഷ്മി നാരായണി ഗോള്‍ഡണ്‍ ടെമ്പിള്‍, ശ്രീ നാരായണ പീഠം നടത്തിയ ശ്രീ ദേവിഭൂദേവി സമേത ശ്രീപുരം ശ്രീ ശ്രീനിവാസ തിരുകല്യാണം നടന്നു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ. പന്നീര് സെല്‍വത്തിന്റെ മകനും ലോക്സഭാംഗവുമായ രവീന്ദ്രനാഥ് കുബേര ക്ഷേത്രത്തിലും യാഗവേദിയിലും ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: