വീണ്ടും വൈറലായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഇസ്ലാമിനെ മഹത്വവല്‍ക്കരിച്ചുകൊണ്ടുള്ള പഴയകാല പ്രസംഗം. ഡിവൈഎഫ്ഐ നേതാവായിരുന്ന കാലത്ത് റിയാസ് നടത്തിയ പ്രസംഗമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
ശഹീദുകള്‍ക്ക് പരലോകത്ത് സ്വര്‍ഗത്തില്‍ സ്ഥാനമുണ്ട്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും അത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും റിയാസ് പ്രസംഗത്തില്‍ പറയുന്നു. തന്റെ വീട്ടുകാരെ പോലെ അയല്‍ക്കാരെ സ്നേഹിക്കാനും ഇസ്ലാം പഠിപ്പിക്കുന്നതായും അദേഹം പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. മുഹമ്മദ് നബിയുടെ ചരിത്രം പഠിക്കണമെന്നും മനുഷ്യനെപ്പോലെ മറ്റുള്ള ജീവികളുടെ ജീവനും വിലനല്‍കുന്നതാണ് നബിയുടെ കാഴ്ചപ്പാടെന്നും പ്രസംഗത്തില്‍ പറയുന്നു.
നബിയെ കുറിച്ചുള്ള കഥയും പ്രസംഗത്തില്‍ റിയാസ് വിവരിക്കുന്നുണ്ട്. എന്‍ഡിഎഫിന് മറുപടിയായാണ് പ്രസംഗം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: