ന്യൂദല്‍ഹി: ഇന്ത്യന്‍ കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറല്‍ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവില്‍ സേനയുടെ ഉപമേധാവിയാണ് അദ്ദേഹം.
ജനറല്‍ എം.എം.നരവനെയുടെ പിന്‍ഗാമിയായി ഈ മാസം 30നു ചുമതലയേല്‍ക്കും. സേനയുടെ 29ാം മേധാവിയായ ലഫ്. ജനറല്‍ മനോജ് പാണ്ഡെ, എന്‍ജിനീയേഴ്സ് കോറില്‍നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫിസറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: