തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക്. നിലവിലെ കണ്‍വീനര്‍ എ. വിജയരാഘവന് സിപിഎം പിബി അംഗമായ പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജയരാജനെ പുതിയ കണ്‍വീനറായി തിരഞ്ഞെടുത്തത്.
പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം പുത്തലത്ത് ദിനേശൻ ഒഴിയുമെന്നും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ – കായിക വകുപ്പ് മന്ത്രിയായിരുന്നു ജയരാജന്. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ചെങ്കിലും പിന്നീട് മന്ത്രിസഭയിലേക്ക് തിരികെ എത്തിയിരുന്നു. മട്ടന്നൂരില്‍ നിന്ന് 2011, 2016 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് ടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ഇ.പിക്ക് സീറ്റ് നല്‍കിയിരുന്നില്ല. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം ഒഴിയുന്ന പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രാധിപരാകും എന്നാണ് വിവരം. പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: