കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറെ യെച്ചൂരി സ്ഥിരമായി ഉപയോഗിച്ച വാഹനം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുരമുക്കില്‍ സിദ്ധിഖ് എന്ന ആളുടേത്. യെച്ചൂരി യാത്ര ചെയ്ത കെഎല്‍ 18 എ ബി5000 ഫോര്‍ച്ച്യൂണര്‍ സിദ്ധിഖിന്റെതാണ്. ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ എസ്ഡിപിഐ ബന്ധമുള്ളയാളാണെന്നും ബിജെപി ആരോപിച്ചു.
2010 ഒക്ടോബര്‍ മാസം 21 ന് നാദാപുരം പോലീസ് സ്റ്റേഷനില്‍ െ്രെകം നമ്പര്‍ 582/2010 രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ സജിന്‍ ചന്ദ്രന് എന്നയാളെ അകാരണമായി തടഞ്ഞ് വെച്ച് മര്‍ദ്ധിച്ചവശനാക്കിയ സംഘത്തിന്റെ നേതാവാണ് ചുണ്ടയില്‍ സിദ്ധിഖ്. ഇതിന് പുറമേ നാദാപുരം മേഖലയില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. സിപിഎമ്മുമായി പുലബന്ധമില്ലാത്ത ഇയാള്‍ പകല്‍ ലീഗും രാത്രികാലങ്ങളില്‍ എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ്. ഇതോടൊപ്പം, തന്നെ ഇയാള്‍ സിപിഎമ്മുമായും സജീവ ബന്ധം നിലനിര്‍ത്തുന്നു. സിദ്ധിഖിന്റെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നതെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് ആരോപിച്ചു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരമാണ് വാഹനമെത്തിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്ഡിപിഐക്കാര് നല്‍കേണ്ട സാഹചര്യം വ്യക്തമാക്കുന്നത് സിപിഎം നേതൃത്വവും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ്. എസ്ഡിപിഐയെ സഹായിക്കാനുള്ള സിപിഎം വ്യഗ്രത കേരളത്തിലങ്ങോളമിങ്ങോളം നമുക്ക് കാണാന്‍ സാധിക്കുമെന്നും എന്‍. ഹരിദാസ് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: