പാലക്കാട് : പാലക്കാട് നടന്നത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ ആകില്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലായി പോപ്പുലര്‍ഫ്രണ്ട് നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമെന്ന നിലയിലാണ് ശ്രീനിവാസന്റെ മരണത്തെയും കാണുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുക എന്നാതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വിമര്‍ശിച്ചു. പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മതഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ട്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ട്. സഞ്ജിത്തിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തു. വാദം കേള്‍ക്കുമ്പോള്‍ പ്രതികളുടെ വാദം കൂടി കേള്‍ക്കണം എന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞത്. എന്ത് വിചിത്രമായ വാദമാണ് ഇത്. പോപ്പുലര്‍ ഫ്രണ്ടിനോട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ചോദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നുണ്. ഇതാണ് അവര്‍ക്ക് അരുംകൊലകള്‍ ചെയ്ത് കൂട്ടാന്‍ ഊര്‍ജ്ജം നല്‍കുന്നത്. ഭീകരാവാദ കേസുകള്‍ അന്വേഷിക്കുന്നകാര്യത്തില്‍ കേരള പോലീസ് വളരെ പിന്നിലാണ്. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് കോടതിയില്‍ ഉള്‍പ്പെടെ നടക്കുന്നത്. പോലീസിന്റെ കൈകളില്‍ വിലങ്ങ് വെച്ചിരിക്കുകയാണ്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണം
വിഷയം കേന്ദ്രസര്‍ക്കാരുമായി നിരന്തം ചര്‍ച്ച ചെയ്യുകയാണ്. ഈ മാസം 29 ന് കേന്ദ്രആഭ്യന്തര മന്ത്രി കേരളത്തില്‍ എത്തും. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രതികളെ സര്‍ക്കാര്‍ സഹായിക്കുന്നു. മറ്റൊരു സംസ്ഥാനത്തും പോപ്പുലര്‍ ഫ്രണ്ടിന് രാഷ്ട്രീയ സഹായം ഇല്ല.
സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് പിന്നീട് തീരുമാനിക്കും. അരുംകൊലകള്‍ ചെയ്തു കൂട്ടുന്ന മതഭീകര സംഘടനയുമായി ചേര്‍ന്ന് എന്ത് ചര്‍ച്ച ചെയ്യാനാണ്. ഒരു മേശയ്ക്ക് ചുറ്റും എങ്ങനെ ഇരിക്കാനാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചയ്ക്ക് ശേഷമേ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നതില്‍ തീരുമാനമെടുക്കൂ. എസ്ഡിപിഐ രാജ്യത്തെ ഏറ്റവും വലിയ മതഭീകര സംഘടനയാണ്. രാജ്യത്തെ തകര്‍ക്കുന്ന സംഘടന. അത് മറക്കരുത്. സമാധാനത്തിന്റെ കൂടെയാണ് ബിജെപി. ഇന്നും ആത്മസംയമനത്തോടെയാണ് നില്‍ക്കുന്നത്. എന്നാല്‍ അത് ദുര്‍ബലതയാണെന്ന് കണക്കാക്കി ബിജെപിയെ തുടര്‍ച്ചയായി ആക്രമിക്കുകയാണ് പോപ്പുലര്‍ഫ്രണ്ട് എന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: