പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്രീയ വൈര്യമെന്ന് എഫ്ഐആര്‍. കണ്ടാലറിയാവുന്ന ആറ് പേരാണ് കൊലപാതകം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ വൈര്യം തീര്‍ക്കുന്നതിനായി ശ്രീനിവാസനെ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രതികള്‍ ശ്രീനിവാസന്റെ കടയിലേക്ക് എത്തുകയായിരുന്നു. സുബൈറിന്റെ സുഹൃത്തുക്കളായ ആറ് പേരാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ നമ്പറും എഫ്ഐആറില്‍ പ്രതിപാദിക്കുന്നില്ല.
അതേസമയം, ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
നിലവില്‍ ബുധനാഴ്ച വൈകിട്ട് വരെ പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പാലക്കാട് ജില്ലാകളക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വൈകീട്ട് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വ്വകക്ഷിയോഗം.
ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ എഡിജിപി വിജയ് സാഖറെ പങ്കെടുക്കുന്ന ഉന്നത തല യോഗം പാലക്കാട് പുരോഗമിക്കുകയാണ്. ഐജി, എസ്പി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ അന്വേഷണ പുരോഗതിയും ജില്ലയിലെ ക്രമസമാധാനവും ചര്‍ച്ച ചെയ്യും.
അതേസമയം ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശ്രീനിവാസന്റെ ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: