തിരുവനന്തപുരം : സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് പോലീസ്. പാലക്കാട് മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സുരക്ഷ കര്‍ശ്ശനമാക്കിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പാലക്കാടില്‍ സംഭവിച്ചത് മറ്റ് ജില്ലകളില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സംസ്ഥാന പോലീസിന്റെ ശ്രമം. പാലക്കാട് എഡിജിപി വിജയ് സാഖ്‌റെ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കുന്നത്.
കേസിലെ പ്രതികളായ ആറ് പേരെ കുറിച്ചുള്ള വിവരം ലഭിച്ചതായാണ് സൂചന. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുണ്ടാകുമെന്നും ഡിജിപി അനില്‍കാന്ത് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക