അഹമ്മദാബാദ്: ഗുജറാത്തില്‍ ഹനുമാന് ജയന്തിയോടനുബന്ധിച്ച് 108 അടി ഉയരമുള്ള ഹനുമാന്‍പ്രതിമ അനച്ഛാദനം ചെയ്ത് പ്രധാനമന്ത്രി മോദി. ഗുജറാത്തിലെ മോര്‍ബിയിലാണ് ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്.
ഹനുമാന് ഭഗവാന് എക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്പത്തിലെ പ്രധാന കണ്ണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാപു കേശവാനന്ദജിയുടെ ആശ്രമത്തിലാണ് ഈ ഹനുമാന് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
രാമന്റെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് ഭഗവാന് ഹനുമാനെന്നും ഏത് ഭാഷയിലായാലും രാമകഥ ജനങ്ങളെ ഒന്നിപ്പിക്കുമെന്നും ഇതാണ് ഇന്ത്യയുടെ വിശ്വാസത്തിന്റെ കരുത്തെന്നും മോദി പറഞ്ഞു.
ഇന്ത്യയില്‍ ആകെ പണിയുന്ന നാല് ഹനുമാന് പ്രതിമകളില്‍ ഒന്നാണ് ഗുജറാത്തില്‍ വെള്ളിയാഴ്ച അനാവരണം ചെയ്തത്. വടക്കേ ഇന്ത്യയില്‍ ഷിംലയില്‍ 2010ലാണ് ആദ്യത്തെ ഹനുമാന് പ്രതിമ ഉയര്‍ത്തിയത്. അടുത്തത് തമിഴ്നാട്ടിലെ രാമേശ്വരത്താണ്. നാലാമത്തെ ഹനുമാന് പ്രതിമ ബംഗാളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: