തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില പാടെ തകര്‍ന്നു കൊണ്ടിരിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് പാലക്കാട് പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. പോലീസിന്റെ പിടിപ്പുകേടാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
ഗുണ്ടാ ആക്രമണങ്ങള്‍ മൂലം കേരളത്തിലെ ക്രമസമാധാനനില വഷളായി കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു സംസ്ഥാനത്ത് പോലീസ് ഇങ്ങനെ കുത്തഴിഞ്ഞു എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ് എന്നും മുരളീധരന് പറഞ്ഞു.
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സംഘടന പട്ടാപ്പകല്‍ നാട്ടില്‍ ആള്‍ക്കാരെ വെട്ടി കൊല്ലുന്ന സ്ഥിതി ആപല്‍ക്കരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് തടയാനുള്ള ഉത്തരവാദിത്തം പരിപൂര്‍ണമായി പോലീസിന് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: