ഭോപാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാം നവമി ഘോഷയാത്രയ്ക്ക് നേരെ നടന്ന കല്ലേറിലും തുടര്‍ന്നുള്ള വര്‍ഗ്ഗീയ കലാപത്തിലും പോപ്പുലര്‍ ഫ്രണ്ട്, ജെഎംബി, അല്‍ സുഫ എന്നീ സംഘടനകളുടെ പങ്ക് അന്വേഷിക്കുകയാണെന്ന് മധ്യപ്രേദശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. നിരോധിച്ച തീവ്രവാദ സംഘടനയായ ജമാത്ത് ഉല് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന സംഘടനയുടെ പങ്കും പരിശോധിക്കുന്നുണ്ട്.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഭോപാലില്‍ നിന്നും നാല് ജെഎംബി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഈ മൂന്ന് സംഘടനകളുടെയും അക്രമത്തിലുള്ള പങ്കിനെക്കുറിച്ച് അരിച്ചുപെറുക്കി അന്വേഷിക്കുമെന്ന് മധ്യപ്രദേശ് വക്താവ് കൂടിയായ നരോത്തം മിശ്ര പറഞ്ഞു.
രാം നവമി ഘോഷയാത്രയ്ക്ക് നേരെ കല്ല് മാത്രമല്ല, അക്രമികള്‍ പെട്രോള്‍ ബോംബുകളും വലിച്ചെറിഞ്ഞിരുന്നു. മിനിറ്റുകള്‍ക്കകം ഘോഷയാത്ര ഒരു ദുസ്വപ്നമായി മാറുകയായിരുന്നു. കല്ലേറില്‍ പങ്കെടുത്തവരുടെ വീടുകള്‍ ഇടിച്ചുനിരത്താന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന് ഉത്തരവിട്ടിരുന്നു. കല്ലേറില്‍ പങ്കെടുത്തവര്‍ കെട്ടിപ്പൊക്കിയ അനധികൃത കെട്ടിടങ്ങളും വീടുകളും ആണ് സര്‍ക്കാര്‍ ഇടിച്ചുനിരത്തിയതെന്ന് ആഭ്യന്തരമന്ത്രി നോരത്തം മിശ്ര വിശദീകരിച്ചിരുന്നു.16 വീടുകളും 29 കടകളും ഇടിച്ചു നിരത്തി.
അക്രമികള്‍ ഈ ആക്രമണത്തിന് ശേഷം നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിച്ച് കാണില്ല. സര്‍ക്കാര്‍ എന്തായാലും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
കലാപം നടന്ന ഖാര്‍ഗോണ്‍ നഗരത്തില്‍ വ്യാഴാഴ്ച മുതല്‍ കര്‍ഫ്യൂ ആയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രണ്ട് മണിക്കൂര്‍ നേരം ഇളവ് നല്കി. സ്ത്രീകള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്നും പുറത്തുപോകാന്‍ അനുവാദം നല്‍കിയത്. ഇതുവരെ 100 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: