മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. നായകന് കെ. എല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ലക്നൗ ഇന്നിങ്സില്‍ നിര്‍ണായകമായത്. ഐപിഎല്ലില്‍ കെ. എല്‍ രാഹുലിന്റെ നൂറാം മത്സരമാണ് ഇത്.
56 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍ ഇന്നിങ്സില്‍ 60 പന്തുകള്‍ നേരിട്ട് അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 103 റണ്‍സോടെ പുറത്താകാതെ നിന്നു. ഇത്തവണത്തെ സീസണില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് രാഹുല്‍.
ഗംഭീര തുടക്കമാണ് ലക്നൗവിന് ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ സ്കോര്‍ 50 കടന്നു. എന്നാല്‍ ആറാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെ (24) നഷ്ടമായി. ഫാബിയന്‍ അലന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ (29 പന്തില്‍ 38) നിര്‍ണായക സംഭാവന നല്കി. രാഹുല്‍- മനീഷ് സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു.
ഈ സഖ്യത്തെ 14-ാം ഓവറില്‍ മുരുകന് അശ്വിന് പൊളിച്ചു. 29 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ അശ്വിന് ബൗള്‍ഡാക്കുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയ്നിസ് (10) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ദീപക് ഹൂഡ എട്ട് പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിന് 200 റണ്‍സാണ് വിജയലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: