മുംബൈ: ഗ്യാലറിയിലിരുന്ന ഫ്രിഡ്ജിന്റെ മുന്‍ഗ്ലാസ് തകര്‍ത്ത കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിധീഷ് റാണെയുടെ പടുകൂറ്റന്‍ സിക്‌സര്‍ വൈറല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെള്ളിയാഴ്ച നടന്ന കൊല്‍ക്കത്തയുടെ മത്സരത്തിലാണ് ഈ വമ്പന്‍ സിക്‌സര്‍ പിറന്നത്.
തുടക്കത്തില്‍ കൊല്‍ക്കത്തയുടെ രണ്ട് വിക്കറ്റുകള്‍ അതിവേഗം കൊഴിഞ്ഞു. ഓപ്പണര്‍മാരായ വെങ്കടേഷ് അയ്യരും ആരോണ്‍ ഫിഞ്ചുമാണ് എളുപ്പത്തില്‍ പോയത്. പിന്നീടാണ് കൊല്‍ക്കത്തയുടെ രക്ഷകനായി നിധീഷ് റാണെയുടെ രംഗപ്രവേശം. 36 പന്തുകളില്‍ നിന്നും 54 റണ്‍സാണ് നിധീഷ് എടുത്തത്. ഇതില്‍ ഒരു സിക്‌സറാണ് ഗ്യാലറിയുടെ ഫ്രിഡ്ജ് തകര്‍ത്തത്.
സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സിന്റെ കളിക്കാര്‍(സ്റ്റാന്‍ഡ്‌ബൈ) വിശ്രമിക്കുന്ന പന്തലിനുള്ളിള്‍ ശീതളപാനീയങ്ങള്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിന്റെ മുന്‍വശത്തെ ചില്ലാണ് സിക്‌സറില്‍ തകര്‍ന്നത്. ഇതിന്റെ വീഡിയോ വൈറലാണ്.
13ാമത്തെ ഓവറിലാണ് ഈ സിക്‌സര്‍ പിറന്നത്. ഉമ്രാന്‍ മാലിക്കായിരുന്നു ബൗളര്‍. പേസറായ ഉമ്രാന്‍ മാലിക്കില്‍ നിന്നും അതിവേഗത്തില്‍ പാഞ്ഞുവന്ന പന്ത് നിധീഷ് റാണെ വിക്കറ്റ് കീപ്പറുടെ പിന്നില്‍ തേഡ്മാന്റെ ഭാഗത്തേക്ക് ഒരു കട്ട് ഷോട്ട് അടിക്കുകയായിരുന്നു. ബൗണ്ടറി മാര്‍ക്കിന്റെ പുറത്തേക്ക് പാഞ്ഞുപോയ ഈ പടുകൂറ്റന്‍ സീക്ശര്‍ പറന്നിറങ്ങിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കളിക്കാരുടെ വിശ്രമപന്തലിലെ ഫ്രിഡ്ജിന് മുന്നിലെ ഗ്ലാസിലേക്ക്. ആരാധകര്‍ ഈ വീഡിയോ അതിവേഗം പങ്കുവെയ്‌ക്കുകയാണ്. അതോടെ നിധീഷ് റാണെയുടെ ഈ സിക്‌സര്‍ ഐപിഎല്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
സിക്‌സറിന്റെ ശക്തിയില്‍ ഗ്ലാസ് ഉടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: