വാഷിങ്ടണ്‍: പഴയകാലമല്ല, ഇന്ത്യയ്ക്കു മുറിവേറ്റാല്‍ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ഭാരതം ശക്തമായ രാജ്യമായി മാറി. ചൈനയുമായി ലഡാക്ക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ പരാമര്‍ശിച്ചാണ് പ്രതിരോധമന്ത്രി ഇക്കാര്യം പറഞ്ഞത്. സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ എന്താണ് ചെയ്തതെന്ന് എനിക്ക് പുറത്തു പറയാനാകില്ല, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എന്താണെന്നതും. പക്ഷേ, ചൈനയ്ക്ക് കൃത്യമായി ആ സന്ദേശം കിട്ടി. മുറിവേറ്റാല്‍ ഇന്ത്യ ഒരാളെയും വെറുതേവിടില്ല എന്നത് അവര്‍ക്ക് മനസിലായെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
ഇന്ത്യയ്ക്ക് ഒരു രാജ്യവുമായി നല്ല ബന്ധം ഉണ്ട് എന്നതുകൊണ്ട് മറ്റൊരു രാജ്യമായുള്ള ബന്ധം മോശമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങള്‍ക്കും ജയിക്കാന്‍ കഴിയുന്ന ഉഭയകക്ഷി ബന്ധത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഇന്ത്യയുടെ പ്രതിച്ഛായ മാറി. രാജ്യത്തിന്റെ പ്രതാപം മെച്ചപ്പെട്ടു. അടുത്ത കുറച്ചുവര്‍ഷത്തിനുള്ളില്‍ ലോകത്തെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില് ഒന്നാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: