സ്വീഡന്: വെള്ളിയാഴ്ച്ച പൊതു നിരത്തില്‍ നിസ്കരിച്ച് ട്രാഫിക്ക് ബ്ലോക്കുകള്‍ ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധം. സ്വീഡനിലെ കുടിയേറ്റ വിരുദ്ധ വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവാണ് ഖുര്‍ആന്‍ കത്തിച്ച് വെല്ലുവിളിച്ചത്.
ഇതോടെ കലാപ സമാനമായ അന്തരീക്ഷമാണ് സ്വീഡനില്‍ നിലവിലുള്ളത്. ഇസ്ലാം മതവിശ്വാസികള്‍ പോലീസിന്റെ അടക്കമുള്ള വാഹനങ്ങള്‍ ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. പൊലീസ് സ്ട്രാം കുര്‍സ് പാര്‍ട്ടിക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് ഇസ്ലാമത വിശ്വാസികള്‍ പറയുന്നത്.
വ്യാഴാഴ്ച പൊലീസിനൊപ്പം സെന്‍ട്രല്‍ സ്വീഡനിലെ ലിന്‍കോപിങ് എന്ന സ്ഥലത്തെത്തിയ സ്ട്രാം കുര്‍സ് പാര്‍ട്ടി നേതാവ് റാസ്മസ് പലൂദാന് തുറസായ സ്ഥലത്ത് വെച്ച് ഖുര്‍ആന്‍ കോപ്പി കത്തിക്കുകയായിരുന്നു.പലൂദാന് റോഡില്‍ വെച്ച് ഖുര്‍ആന്‍ കത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ അവിടെ നിന്നിരുന്നവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
തീവ്രമുസ്ലീം പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘട്ടനത്തിലും അക്രമ സംഭവങ്ങളിലും ഒമ്പത് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മതതീവ്രവാദികള്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് റോഡ് ഗതാഗതം പൂര്‍ണമായും അടച്ചു. നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: