കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി. ദൃശ്യങ്ങള്‍ ചോര്‍ന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്.
എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതിയില്ല. കേസിലെ അന്വേഷണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. 2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കൂടാതെ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ മൊഴിയില്‍ ദിലീപിന്റെ ഫോണില്‍ കോടതിയില്‍ നിന്നുള്ള രേഖകള്‍ ഉണ്ടായതായി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തോട് കോടതിയും റിപ്പോര്‍ട്ട് തേടി.
അതേസമയം ഏത് ദിവസവും ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരന് അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും അറിയിച്ചു. ഹാജരാകാമെന്ന് കാണിച്ച് ഇരുവരും ക്രൈം ബ്രാഞ്ചിന് മറുപടി നല്‍കിയിട്ടുണ്ട്. ഇരുവരേയും ഉടന്‍ തന്നെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. നേരത്തെ നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിക്കുകയായിരുന്നു. എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ഇവര്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി കത്ത് നല്‍കിയിരിക്കുന്നത്.
കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കുമെന്നാണ് സൂചന. ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന് കാവ്യ ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നീണ്ട് പോയത്. അതിനാല്‍ മറ്റുള്ളവരെ ചോദ്യം ചെയ്തശേഷം വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഇപ്പോള്‍ നീക്കം നടത്തുന്നത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ഇവരെ ആലുവ പോലീസ് ക്ലബ്ബില്‍ തന്നെ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
വിശദമായി ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. സംവിധായകന് ബാലചന്ദ്രകുമാര്‍ ഉള്‍പ്പടെയുള്ള സാക്ഷികളേയും ഉള്‍പ്പെടുത്തി കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ തെളിവ് നശിപ്പിച്ചതിന് അഭിഭാഷകരെ പ്രതി ചേര്‍ക്കാമെന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാകാനിടയായ സാഹചര്യം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ചിന് നല്കിയ മൊഴി പ്രധാനപ്പെട്ടതാണ്. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: