തിരുവനന്തപുരം: കെ റെയിലിന് നിലവില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അനുമതി നേടിയെടുക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്. പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പിണറായി വിജയന് പറഞ്ഞു. കെ റെയില്‍ പദ്ധതിക്ക് വേണ്ടി വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ വഴിയാധാരമാകില്ല. അതിനുള്ള ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേരളം മാറണമെങ്കില്‍ വന്‍കിട പദ്ധതികള്‍ വരണമെന്നും പിണറായി വിജയന് വ്യക്തമാക്കി.
സില്‍വര്‍ലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്നം കണ്ടെത്തിയാല്‍ പരിഹരിക്കുമെന്നും അദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. പിന്നെന്തിനാണ് ഗോ ഗോ വിളികള്‍. വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. സംസ്ഥാനത്തിന്റെ പല വികസന കാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: