Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആദ്യ ശമ്പളം 500 രൂപ, പിന്നെ കോടികള്‍; റെക്കോര്‍ഡിട്ട് സ്വന്തം റെക്കോര്‍ഡ് തകര്‍ക്കുന്ന റോക്കി; സാന്‍ഡല്‍വുഡിനെ നയിക്കുന്ന നവീന്‍ കുമാര്‍ ഗൗഡ, അഥവാ യഷ്

തുടക്കം ഡ്രാമ സ്‌കൂളില്‍ ചേര്‍ന്ന് കൊണ്ടായിരുന്നു. അവിടെ നിന്ന് അഭിനയം പഠിച്ചു. അതിനുശേഷം സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. പക്ഷേ ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ആ ഓട്ടം. എങ്ങനയെങ്കിലും സിനിമയില്‍ എത്തുക. സീരിയലില്‍ നല്ല അഭിനയം കാഴ്ചവച്ച് അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2022, 06:41 pm IST
in Entertainment

വിഘ്‌നേഷ് ജെ.

നവീന്‍ കുമാര്‍ ഗൗഡ എന്ന പേര് അധികം ആരും കെട്ടിടില്ല. എന്നാല്‍ അദ്ദേഹം സ്വന്തമാക്കിയ ഒരു ബ്രാന്‍ഡ് നെയിം അത് കേള്‍ക്കാത്തതായും ആരും കാണില്ല. അതെ റോക്കി ഭായ്,  സാക്ഷാല്‍ യഷ്. സീരിയല്‍ നടനില്‍ നിന്നും കന്നഡ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തിയ ജീവിത കഥയെക്കുറിച്ച്.

സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു കാലത്ത് ആരും ശ്രദ്ധിക്കാത്ത വലിയ വില കല്പിക്കാത്ത ഇന്‍ഡസ്ട്രിയാണ് സാന്‍ഡല്‍വുഡ്. ഇന്ന് ലോകം മുഴുവനും ഉറ്റുനോക്കി അവര്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍കുന്നു. അതും ഒരു സിനിമ കാരണം കെജിഎഫ്. ഈ ഒരു സിനിമയ്‌ക്ക് വേണ്ടി അദ്ദേഹം നടത്തിയ കഷ്ടപ്പാടുകളും ഒരുപാടാണ്.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് കുഞ്ഞ് നാള്‍ മുതല്‍ അഭിനയം സ്വപ്നം കണ്ട് നടന്ന മനുഷ്യന്‍. പക്ഷേ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ തെറ്റിയില്ല ഒരു നാള്‍ അത് നടന്നു. കന്നഡ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും വിജയങ്ങള്‍ കൊയ്ത നടന്‍. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതും യഷാണ്. 500 രൂപയായിരുന്നു തുടക്ക ശബ്‌ളം പിന്നീടത് കോടികളായി മാറി.

No photo description available.

തുടക്കം ഡ്രാമ സ്‌കൂളില്‍ ചേര്‍ന്ന് കൊണ്ടായിരുന്നു. അവിടെ നിന്ന് അഭിനയം പഠിച്ചു. അതിനുശേഷം സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. പക്ഷേ ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ആ ഓട്ടം. എങ്ങനയെങ്കിലും സിനിമയില്‍ എത്തുക. സീരിയലില്‍ നല്ല അഭിനയം കാഴ്ചവച്ച് അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടി. 

അങ്ങനെ 2007ല്‍ ജംബഡ ഹുഡുഗി എന്ന സിനിമയില്‍ അവസരം ലഭിച്ചു. യഷിന്റെ ആദ്യ സിനിമ ചെറിയ റോള്‍ ആയിരുന്നെങ്കിലും അഭിനയത്തില്‍ മുന്നില്‍ നിന്നു. കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവിടെ നിന്ന് യഷിന്റെ ജീവിതത്തില്‍ സൂര്യന്‍ പ്രകാശിക്കാന്‍ തുടങ്ങി. നിരവധി സിനിമകള്‍ ലഭിച്ചു. 2008ല്‍ രണ്ട് സിനിമകള്‍ കിട്ടി. അതും പ്രധാന വേഷങ്ങള്‍ ചെയ്യാന്‍. ഒട്ടും മടിക്കാതെ മികച്ച പ്രകടനം കാഴ്ചവച്ചു. ആ വര്‍ഷം ആദ്യ സിനിമയില്‍ മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് യഷ് സ്വന്തമാക്കി. പിന്നെ ബോക്സ് ഓഫീസില്‍ തരംഗം ഉണ്ടാക്കാന്‍ തുടങ്ങി. തൊടുന്ന സിനിമകള്‍ എല്ലാം വമ്പന്‍ ഹിറ്റുകള്‍.

2007 മുതല്‍ 2016 വരെ ചെയ്തത് 19 സിനിമകള്‍ എല്ലാം വിജയിച്ചു. മുടക്കിയതിനെക്കാളും എല്ലാ സിനികളും ലാഭം നേടി. സംവിധായകരിലും നിര്‍മ്മാണ കമ്പനികള്‍ക്കും അവന്‍ ഒരു വിശ്വാസം ആയിരുന്നു. ബോക്സ് ഓഫീസില്‍ 30 കോടി, 50 കോടി കളക്ഷനുകള്‍ അവന്‍ സ്വന്തമാക്കാന്‍ തുടങ്ങി.

അങ്ങനെ 2018 ഒരു ബസ് ഡ്രൈവറിന്റെ മകന്‍ ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമ അവതരിപ്പിച്ച് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചു. ഒരു സിനിമ ഇന്‍ഡസ്ട്രിയെ തന്നെ അവന്‍ കാരണം ലോകം തിരിഞ്ഞു നോക്കി. കെജിഎഫ് എങ്ങും തരംഗം ആയി. റോക്കി എന്ന ബ്രാന്‍ഡ് നെയിം സ്വന്തമാക്കി. കന്നഡ ഇന്‍ഡസ്ട്രിയില്‍ 50 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമ. ആരും പ്രതീക്ഷിക്കാതെ, സാന്‍ഡല്‍വുഡ് ഇതുവരെ കാണാത്ത രീതിയലുള്ള ഒരു സിനിമയിലൂടെ യഷ് എല്ലാം മാറ്റി മറിച്ചു. കന്നഡ ഇന്‍ഡസ്ട്രിയില്‍ 250 കോടി കളക്ഷന്‍ നേടുന്ന ആദ്യ സിനിമയായി കെജിഎഫ് ഒപ്പുവച്ചു. പ്രേക്ഷകരില്‍ കൂടുതല്‍ ആവേശം കൊള്ളിച്ച സംവിധായകന്‍ പ്രശാന്ത് നീലും ആഘോഷിക്കപ്പെട്ടു. രണ്ടാം ഭാഗം കാണുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തിയ സിനിമ.

5 Fascinating Facts about Yash: The Rocking Star of KGF | The Times of India

സ്റ്റയിലിലും സംഭാഷണത്തിലും തീപ്പൊരി പറപ്പിച്ച് അവന്‍ രണ്ടാം ഭാഗവുമായെത്തി. കെജിഎഫ് ചാപ്റ്റര്‍ 2. ആരാധകര്‍ പ്രതീക്ഷിച്ചതിലും അപ്പുറം ഒന്നാം ഭാഗത്തിനെക്കാള്‍ മികച്ച ഒരു വരവ് നടത്തി മുന്നേറുന്നു. മൂന്നാമത് ഒരു വരവ് കൂടി ഉണ്ടെന്ന സൂചനയിലാണ് രണ്ടില്‍ റോക്കി തീര്‍ച്ചപ്പെടുത്തുന്നത്. 2024 കെജിഎഫ് 3 കാണുമെന്നും പ്രതീക്ഷിക്കാം. സ്വന്തം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കെജിഎഫ് 2ന് സാധിക്കും. അതില്‍ ഒരു മാറ്റവും കാണില്ല. വളരെ മികച്ച പ്രതികരണത്തോട് കൂടി റോക്കിയുടെ ആരാധകര്‍ തിയറ്ററുകള്‍ അടക്കി വാഴുകയാണിപ്പോള്‍. തിയറ്ററില്‍ തന്നെ സിനിമ കണ്ടില്ലെങ്കില്‍ അത് ഒരു നഷ്ടം തന്നെയാകും.

KGF makers announce a new pan-India film- The New Indian Express

സാധാരണ ഒരു കുടുംബത്തില്‍ നിന്നും കഠിനാധ്വാനം കൊണ്ട് എന്തെങ്കിലും ഒക്കെ ആകാം എന്ന് കാണിച്ച് തന്ന മനുഷ്യന്‍. നിരവധി സ്വപ്നം കണ്ട് നടക്കുന്ന ആളുകള്‍ക്കും വരും തലമുറയ്‌ക്ക് റോള്‍ മോഡല്‍ കൂടിയാണ് അദ്ദേഹം.

Tags: lifeactorകഥനവീന്‍യാഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

Kerala

“നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത്”…പൊങ്കാലയിട്ട റെനീഷ റഹിമിന് ട്രോളുകള്‍, ചീത്തവിളി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.