തിരുവനന്തപുരം: മാര്‍പാപ്പ ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പ് ബിഷപ്പുമാരുടെ കോണ്‍ക്ലേവ് നടത്തുമെന്ന് സുരേഷ്ഗോപി എംപി. അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ണായക പങ്കുവഹിക്കുമെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. രാജ്യത്തെ ക്രൈസ്തവരെയും ദളിതരേയും വേട്ടയാടുന്നത് ആരാണെന്ന് കണക്കുകള്‍ നിരത്തി അവതരിപ്പിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.
വിഷുക്കൈ നീട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ ചില മ്ലേഛന്മാരാണെന്നും സുരേഷ്ഗോപി പറഞ്ഞു. വിവാദത്തെ ഭയപ്പെട്ടു പിന്മാറില്ല. സാംസ്കാരിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: