Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ധര്‍മ്മശോഭ പരത്താന്‍ ധര്‍മ്മ മീമാംസാപരിഷത്ത്

ശ്രീനാരായണഗുരുദേവന്‍ ശിവഗിരീശ്വരിയായ ശ്രീശാരദാംബയെ പ്രതിഷ്ഠിച്ചതിന്റെ 110-ാമതു വാര്‍ഷിക മഹോത്സവം ശിവഗിരിയില്‍ നാളെ ആഘോഷിക്കുകയാണ്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എഴുന്നള്ളത്തും പൂരങ്ങളും ഒന്നുമില്ലാതെ അറിവിന്റെ മഹോത്സവമായി കൊണ്ടാടുകയാണ്. അതിന്റെ ഭാഗമായി അറുപതാമതു ശ്രീനാരായണധര്‍മ്മ മീമാംസാപരിഷത്തും ധര്‍മ്മശോഭ പടര്‍ത്തി 16, 17, 18 തീയതികളില്‍ പണ്ഡിതശ്രേഷ്ഠന്മാര്‍ നയിക്കുന്ന ഗുരുദര്‍ശനത്തെയും ഭാരതീയദര്‍ശനങ്ങളെയും ലോകമതദര്‍ശനങ്ങളെയും കോര്‍ത്തിണക്കിയുള്ള പഠനക്ലാസുകളും നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2022, 06:00 am IST
in Main Article

സ്വാമി ഗുരുപ്രസാദ്

ജീവരാശിയുടെ ഗതിവിഗതികളെ കണ്ടറിഞ്ഞ ഏറ്റവും വലിയ ആസൂത്രണ വിചക്ഷണനായിരുന്നു ശ്രീനാരായണഗുരുദേവന്‍. ജീവിതത്തിന്റെ അസ്ഥിത്വം ഉറപ്പിച്ചിരിക്കുന്നത് മതനിഷ്ഠമായ ജീവിതത്തിലാണെന്നും വിഭിന്ന മതങ്ങളുടെ സാരതത്വം ഒന്നാണെന്നും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേദിയൊരുക്കുന്നതിന് 1925 ല്‍ മതമഹാപാഠശാലക്കു ശിവഗിരിക്കുന്നിന്റെ നെറുകയില്‍ ശിലാസ്ഥാപനം ചെയ്ത് പ്രാരംഭം കുറിച്ചു.

ആത്മീയവും ഭൗതികവുമായ സര്‍വ്വ മേഖലകളിലും മനുഷ്യന്‍ സൈ്വരവിഹാരം നടത്തുന്നത് അവന്റെ വിജ്ഞാനതലത്തെ ആശ്രയിച്ചുകൊണ്ടാണ്. സാമാന്യവും വിശേഷവുമായ പരിജ്ഞാനം താന്‍ വ്യവഹരിക്കുന്ന മേഖലകളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്. വ്യക്തിജീവിതം ചിട്ടപ്പെടുത്തേണ്ടത് അതിലൂടെയാണ്. അതിന് ഗുരു അഷ്ടാംഗങ്ങളെ വിശദമാക്കുന്നു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, സംഘടന, കച്ചവടം, കൈത്തൊഴില്‍, സാങ്കേതികവിദ്യ എന്നിവ. മനുഷ്യജീവിതത്തിന്റെ സമഗ്രമായ വളര്‍ച്ചയ്‌ക്ക് എന്നും നിദാനമായിരുന്നു ഇതെല്ലാം. ജാതിയുടേയോ മതത്തിന്റേയോ ദേശത്തിന്റേയോ ഭാഷയുടെയോ ഭേദചിന്തകളില്ലാതെ മനുഷ്യകുലത്തിന്റെ സമഗ്രതയുടെ ഉദ്‌ബോധനങ്ങളായിരുന്നു ഇവയെന്നു കാണുവാന്‍ സാധിക്കും. സ്വച്ഛതയില്‍ നിന്നുമാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നതെന്ന ദാര്‍ശനിക കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് ഗുരുദേവന്‍ സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തിയത്.  

മനുഷ്യസമൂഹം ജാതി സമൂഹമായും മതസമൂഹമായും തരംതിരിഞ്ഞു വിവേചനത്തിന്റെ ചുഴിക്കുത്തുകളിലേക്കു കൂപ്പുകുത്തുന്ന കാഴ്ച കണ്ടിരിക്കുവാന്‍ ഗുരുവിലെ ദാര്‍ശനികനും നവോത്ഥാന നായകനും ആകുമായിരുന്നില്ല. കാരണം ഗുരുദേവന്‍ മാനവികതയുടെ മഹാപ്രവാചകനായിരുന്നു. ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കി വച്ചിരിക്കുന്നതിലെ അയുക്തികതയേയും അശാസ്ത്രീയതയെയും ദാര്‍ശനികത്തികവോടെ തുറന്നുകാട്ടുന്ന ശാസ്ത്രീയസമീപനമായിരുന്നു ഗുരുവിനുണ്ടായിരുന്നത്. ഏതു തര്‍ക്കത്തെയും ഇണക്കി ഇല്ലാതാകുവാന്‍ ഗുരുവിനു അനായാസം കഴിഞ്ഞു.

മനുഷ്യനെ അസ്വതന്ത്രനും അസന്തുഷ്ടനും  അജ്ഞാനിയുമാക്കിത്തീര്‍ക്കുന്ന ജാതിയിലെ ജാതിയില്ലായ്‌മ വെളിവാക്കുന്നതിനായി ഗുരുദേവന്‍ ഒട്ടേറെ ഉപദേശങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി നമുക്ക് നല്കിയിട്ടുണ്ട്. അതിനെല്ലാം പുറമെ എന്താണു ജാതിയെന്നും ഒരു ജീവിവര്‍ഗ്ഗത്തിന്റെ ജാതി എങ്ങനെയാണു നിര്‍ണയിക്കേണ്ടതെന്നും എന്തെല്ലാമാണു ജാതിയുടെ ലക്ഷണങ്ങളെന്നും ജീവശാസ്ത്രപരമായും തത്വശാസ്ത്രപരമായും ഗുരു ‘ജാതിനിര്‍ണ്ണയവും ജാതിലക്ഷണവു’മെന്ന കൃതിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനെ മനുഷ്യനായി കാണാന്‍ മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്നും പ്രചരിപ്പിച്ച ഗുരുവിനെപ്പോലും ജാതിയുടെ വേലിക്കെട്ടിനുള്ളില്‍ ഒതുക്കുവാനുള്ള  ശ്രമം നടന്നുകൊണ്ടിരിക്കുന്നു. എത്ര  വേദനാജനകമാണ് ആ കാഴ്ച. ഗുരുവിനെ ബോധപൂര്‍വ്വം  താഴ്‌ത്തിക്കെട്ടുന്നതിനുള്ള ശ്രമവും ചില പ്രത്യേക കേന്ദ്രങ്ങളില്‍ നടക്കുന്നതായും നമുക്കു കാണാം. ചരിത്രസത്യങ്ങളുടെയും തത്വശാസ്ത്രസിദ്ധാന്തങ്ങളുടെയും വെളിച്ചത്തില്‍ ശ്രീനാരായണഗുരുദേവന്റെ ജീവിതം സൂക്ഷ്മതയോടെ പരിശോധിക്കുന്ന പക്ഷം അവിടുന്നു മനുഷ്യവര്‍ഗോദ്ധാരകനായ ഒരു തത്വജ്ഞാനിയാണെന്നു കാണാന്‍ സാധിക്കും.  

ഏതു തത്വജ്ഞാനിയിലും അല്പം മനുഷ്യവര്‍ഗോദ്ധാരകത്വം ഏതു മനുഷ്യവര്‍ഗോദ്ധാരകനിലും അല്പം തത്വജ്ഞാനിത്വവും കാണാതെ വരികയില്ല. എന്നാല്‍ ഇതു രണ്ടും തുല്യപ്രാധാന്യത്തോടെശ്രീനാരായണഗുരുദേവനില്‍ പ്രകാശിക്കുന്നുവെന്നതു സത്യമാണ്. ശ്രീനാരായണ ഗുരുദേവന്റെ ലോകസംഗ്രഹപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഗുരുവിനെ അവരവരുടെ ഇച്ഛക്കനുസരിച്ചുകാണുന്നു എന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഗുരു തികഞ്ഞ തത്വജ്ഞാനിയായിരുന്നു. ഗുരുവിന്റെ കൃതികളിലും നമുക്കതു വെളിപ്പെട്ടുന്നു.  

ശ്രീനാരായണഗുരുദേവന്‍ ശിവഗിരീശ്വരിയായ ശ്രീശാരദാംബയെ പ്രതിഷ്ഠിച്ചതിന്റെ 110-ാമതു വാര്‍ഷിക മഹോത്സവം ശിവഗിരിയില്‍ നാളെ ആഘോഷിക്കുകയാണ്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എഴുന്നള്ളത്തും പൂരങ്ങളും ഒന്നുമില്ലാതെ അറിവിന്റെ മഹോത്സവമായി കൊണ്ടാടുകയാണ്. അതിന്റെ ഭാഗമായി അറുപതാമതു ശ്രീനാരായണധര്‍മ്മ മീമാംസാപരിഷത്തും ധര്‍മ്മശോഭ പടര്‍ത്തി 16, 17, 18 തീയതികളില്‍ പണ്ഡിതശ്രേഷ്ഠന്മാര്‍ നയിക്കുന്ന ഗുരുദര്‍ശനത്തെയും ഭാരതീയദര്‍ശനങ്ങളെയും ലോകമതദര്‍ശനങ്ങളെയും കോര്‍ത്തിണക്കിയുള്ള പഠനക്ലാസുകളും നടക്കും. ‘ശ്രീനാരായണ ദര്‍ശനം സിദ്ധാന്തവും പ്രതിരോധവും’, ‘ശ്രീനാരായണ പ്രസ്ഥാനം ഇന്നലെ,ഇന്ന്,നാളെ’ എന്ന വിഷയത്തെആസ്പദമാക്കിയുള്ള സെമിനാറും നടക്കും. ഈ ശാരദാ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിലും ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തിലും പങ്കാളികളാകുവാന്‍ ജാതിമതഭേദചിന്തകള്‍ക്കതീതമായി ഏവരെയും ശ്രീനാരായണഗുരു ദേവന്‍ സ്വര്‍ഗ്ഗഭൂമിയെന്നു വിശേഷിപ്പിച്ച ശിവഗിരിയിലേക്കു ക്ഷണിക്കുന്നു.  

Tags: ശ്രീനാരായണ ഗുരു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശ്രീനാരായണ ഗുരുദേവന്റെ ഏകത്വദര്‍ശനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സത്സംഗ സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സമീപം.
World

ശ്രീനാരായണഗുരു ശുദ്ധസനാതന ധര്‍മ്മത്തിന്റെ സന്ദേശവാഹകന്‍: സ്വാമി സച്ചിദാനന്ദ

Kerala

ശ്രീനാരായണ ധര്‍മ മീമാംസാ പരിഷത്തിന് തുടക്കമായി

Samskriti

മധ്യവേനല്‍ അവധി: ശിവഗിരിയിലേക്ക് സന്ദര്‍ശക പ്രവാഹം

Kerala

മഹാമനുഷികളെ ശ്രീനാരായണ ദര്‍ശനത്തോട് അടുപ്പിക്കുവാന്‍ പ്രേരണ നല്‍കി; നടരാജഗുരു മഹാദാര്‍ശനികനായ ഗുരുദേവ ശിഷ്യനെന്ന് സച്ചിദാനന്ദ സ്വാമി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.